Seasonal Reflections - 2024

ജോസഫ് - പരിശുദ്ധ കന്യകാമറിയത്തിനു പൂർണ്ണമായി സമര്‍പ്പിക്കപ്പെട്ട ആദ്യ വ്യക്തി

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 11-02-2021 - Thursday

ഇന്നു ഫെബ്രുവരി 11 ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ, ഈ ദിനത്തിൽ മരിയ ഭക്തനായ യൗസേപ്പിതാവിനെക്കുറിച്ചാകട്ടെ നമ്മുടെ ചിന്താവിഷയം. ഏറ്റവും ആദ്യത്തെ മരിയ ഭക്തൻ? ഏറ്റവു വലിയ മരിയഭക്തൻ? പരിശുദ്ധ കന്യകാമറിയത്തിനു പൂർണ്ണമായി സമര്‍പ്പിക്കപ്പെട്ട ആദ്യ വ്യക്തി ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വിശുദ്ധ യൗസേപ്പിതാവ്. മറിയത്തിനു എങ്ങനെ സമ്പൂർണ്ണ സമർപ്പണം ചെയ്യണം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോസഫ്. കാൽവരി മലമുകളിൽ യേശു തൻ്റെ അമ്മയായ മറിയത്തെ തൻ്റെ പ്രിയ ശിഷ്യനു ഭരമേല്പിക്കുന്നു. അവൻ മറിയത്തെ സ്വഭവനത്തിൽ സ്വീകരിക്കുന്നു. "അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ 19 : 27).

ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭത്തിൽ തന്നെ മറിയത്തെ സ്വഭവനത്തിലും ഹൃദയത്തിലും സ്വീകരിച്ച വ്യക്തിയായിരുന്നു ജോസഫ്. മറിയമായിരുന്നു അവൻ്റെ ഹൃദയം മറിയമായിരുന്നു അവൻ്റെ ഭവനം.

യൗസേപ്പ് ജീവിച്ചതും മരിച്ചതുമെല്ലാം ഈശോയ്ക്കും മറിയത്തിനും വേണ്ടിയായിരുന്നു. അതിനാലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ " ജോസഫിനെപ്പോലെ, മറിയത്തെ നിങ്ങളുടെ ഭവനത്തിലേക്കു കൂട്ടികൊണ്ടു പോകാൻ നിങ്ങൾ ഭയപ്പെടേണ്ടാ" എന്നു പറയുന്നത്. "വിശുദ്ധ യൗസേപ്പിതാവ്, തൻ്റെ ഹൃദയത്തിൻ്റെ രാജ്ഞിയും ഈശോയുടെ പരിശുദ്ധ അമ്മയുമായ മറിയത്തെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും അനുകരിക്കാനും തുടർച്ചയായി നമ്മളെ ഉത്തേജിപ്പിക്കുന്നു." എന്ന വാഴ്ത്തപ്പെട്ട ഗബ്രിയേല അല്ലേഗ്രായുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്കു മറക്കാതിരിക്കാം.


Related Articles »