Events - 2024
സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27 ന്; റവ. ഷൈജു നടുവത്താനിയിൽ നയിക്കും
ബാബു ജോസഫ് 19-02-2021 - Friday
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട്, ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിന ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും.
ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ http://www.sehionuk.org/LIVE എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം.
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്; ബ്ലയർ ബിനു +44 7712 246110.