India - 2025

ചെറുപുഷ്പ മിഷന്‍ ലീഗ് 10,000 ഇ മെയില്‍ സന്ദേശം അയച്ചു

പ്രവാചക ശബ്ദം 22-02-2021 - Monday

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും 3.2 കിലോമീറ്റര്‍ വരെ വായുദൂരത്തിലുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ കരടുവിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത ഘടകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു 10,000 ഇ മെയില്‍ സന്ദേശം അയച്ചു.

ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ക്യാംപെയിനില്‍ വിവിധ മേഖല, ശാഖ ഭാരവാഹികളും അംഗങ്ങളും പങ്കാളികളായി. രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍, സെക്രട്ടറി സജീഷ് എടത്തട്ടേല്‍, ഓര്‍ഗനൈസര്‍ തങ്കച്ചന്‍ മാപ്പിളക്കുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ക്രിസ്റ്റീന എഫ്‌സിസി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിനീഷ്, മെര്‍ലിന്‍, ആര്യ, അലോഷിന്‍, അഖില, അരുണ്‍, ജോസ്, ജോസഫ്, സാബു, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Related Articles »