Editor's Pick

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ രണ്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച നടക്കും

പ്രവാചക ശബ്ദം 04-03-2021 - Thursday

ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ചുള്ള പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുക്കൊണ്ട് 'പ്രവാചകശബ്ദം ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ രണ്ടാമത്തെ ക്ലാസ് മാര്‍ച്ച് 6 ശനിയാഴ്ച നടക്കും. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ രണ്ടാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത ആദ്യത്തെ ക്ലാസില്‍ മുന്നൂറ്റിയന്‍പതോളം പേരാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ക്ലാസില്‍ ഭാഗഭാക്കാകുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒരുമിച്ചും കോണ്‍വെന്‍റില്‍ നിന്ന് സമര്‍പ്പിതര്‍ കൂട്ടമായും ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പഠനപരമ്പരയിലെ ഓരോ ക്ലാസിലും സംശയനിവാരണത്തിനും അവസരമുണ്ട്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലായെന്നും ഈ സാഹചര്യത്തില്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പരയ്ക്കു പ്രത്യേക പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞിരിന്നു.

** കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍ +44 7540467290, +91 9567925391
** E mail id: editor@pravachakasabdam.com

More Archives >>

Page 1 of 7