Youth Zone - 2024

പാപ്പയുടെ സന്ദര്‍ശന വിജയത്തിനായി ഒരു ലക്ഷം ജപമാലയുമായി കാര്‍ളോ ബ്രദേഴ്സ്: നന്ദി പറഞ്ഞ് ഇറാഖി പാത്രിയാര്‍ക്കീസ്

പ്രവാചക ശബ്ദം 05-03-2021 - Friday

ബാഗ്ദാദ്: ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വിജയകരമാകാന്‍ ഒരു ലക്ഷം ജപമാലയുമായി കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ജീവിത സന്ദേശത്തില്‍ ആകൃഷ്ട്ടരായി വിവിധ ശുശ്രൂഷകള്‍ തുടരുന്ന കാര്‍ളോ ബ്രദേഴ്സ്, കാർളോ യുത്ത് ആർമിയും ചേർന്നാണ് ഒരു ലക്ഷം ജപമാല പാപ്പയുടെ ഇറാഖ് സന്ദര്‍ശന വിജയത്തിനായി സമര്‍പ്പിക്കുന്നത്.

ജനുവരി 26നു ആരംഭിച്ച ജപമാലയജ്ഞം പാപ്പയുടെ ഇറാഖ് സന്ദര്‍ശനം അവസാനിക്കുന്ന മാർച്ച് എട്ടോട് കൂടി ഒരു ലക്ഷം ജപമാല പ്രാർത്ഥന പൂർത്തിയാക്കും. അഞ്ഞൂറോളം യുവജനങ്ങളാണ് ദിവസവും സമയം ക്രമപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർളോ ബ്രദേഴ്സിന്റെ നേതൃത്തിൽ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നത്. ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുമായി അടുത്ത ബന്ധമാണ് അദിലാബാദ്, കോതമംഗലം രൂപത സെമിനാരി വിദ്യാര്‍ത്ഥികള്‍ കൂടിയായ കാര്‍ളോ ബ്രദേഴ്സ് പുലര്‍ത്തുന്നത്. ജപമാലയത്നത്തിന് കൽദായ പാത്രിയർക്കിസ് കാർളോ ടീമിനും ടീമിന്റെ ആധ്യാത്മിക ഗുരു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐക്കും നന്ദി രേഖപ്പെടുത്തി.

ടീം നടത്തുന്ന മാധ്യമ ശുശൂഷ കൽദായ സഭയ്ക്ക് വളരെ സഹായമാകുന്നുണ്ടെന്നും ആവശ്യ സമയങ്ങളിൽ ജാഗ്രതയോടെ പ്രാർത്ഥിക്കുവാൻ ഇവർ ഒരുക്കിയിരിക്കുന്ന യുവജന നിര ആഗോള സഭയ്ക്ക് വലിയ മുതൽ കൂട്ടാണെന്നും പാത്രിയാർക്കിസ് അഭിപ്രായപ്പെടു. പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിന് ഒരുങ്ങുന്ന ഇറാഖി സഭയെ ദൈവമാതാവിന്റെ വിമലഹ്യദയത്തിനു സമർപ്പിച്ചുകൊണ്ട് എല്ലാവരും പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകുവാന്‍ ശ്രമിക്കണമെന്ന് കാര്‍ളോ ബ്രദേഴ്സ് അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »