Events - 2024

സെഹിയോനിൽ നോമ്പുകാല ധ്യാനം മാർച്ച് 25,26, 27 തീയതികളിൽ: റവ. ഷൈജു നടുവത്താനിയിൽ നയിക്കും

ബാബു ജോസഫ് 09-03-2021 - Tuesday

വലിയ നോമ്പിനോടനുബന്ധിച്ച് ഹൃദയങ്ങൾ ക്രിസ്താനുഭവത്തിൽ നിറഞ്ഞ്, ദൈവിക സംരക്ഷണയിൽ നാമോരോരുത്തരും വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നോമ്പുകാല ധ്യാനം മാർച്ച് 25,26,27 തീയതികളിൽ ഓൺലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ളവർക്കും ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .

സെഹിയോൻ യുകെ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.sehionuk.org/register/ ‍ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാർത്ഥനയ്ക്കും സ്പിരിച്വൽ ഷെയറിങിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്‌ സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാവരെയും മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നൊയമ്പുകാല ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

> കൂടുതൽ വിവരങ്ങൾക്ക്: ‍

** ഷാജി ജോർജ് .07878 149670.ജോസ് കുര്യാക്കോസ് 07414747573.


Related Articles »