Purgatory to Heaven. - June 2024

നമ്മുടെ നന്മപ്രവർത്തികളും പ്രാര്‍ത്ഥനകളും നാം നമ്മുക്കു വേണ്ടി മാത്രം സൂക്ഷിക്കുകയാണോ

സ്വന്തം ലേഖകന്‍ 04-06-2023 - Sunday

“പിതാവേ, അങ്ങേക്ക് ഇഷ്ട മെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22:42).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-4

"ഒരു മനുഷ്യന്‍ തന്റെ നന്മപ്രവർത്തികളും, പ്രാര്‍ത്ഥനകളും തനിക്ക് വേണ്ടി മാത്രം സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യുന്നത് സ്വന്തം ജീവിതത്തിൽ നിന്നും സഹനങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ഒരുവന്‍ തന്റെ പ്രാര്‍ത്ഥനകളും പ്രവർത്തികളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി തീരും, സ്നേഹത്തിന്റെ ശുദ്ധീകരണം വഴി, കരുണയുടേയും, ദാനധര്‍മ്മങ്ങളുടേയും ഈ വീരോചിതമായ പ്രവര്‍ത്തി ചെയ്യുവാന്‍ അവന്‍ ബാധ്യസ്ഥനല്ലെങ്കിലും, സ്വന്തം ഇഷ്ടത്തിന്റെ മധുരതരമായ സ്വാതന്ത്ര്യം കൊണ്ട് അവന്‍ ഇത് ചെയ്യുന്നു”.

(ഫാദര്‍ ഫ്രെഡറിക്ക് ഫാബര്‍, ഇംഗ്ലീഷ്‌ ഗീതങ്ങളുടെ രചയിതാവ്‌, ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

നിങ്ങളുടെ അനുതാപ പ്രവര്‍ത്തികള്‍ ദൈവത്തിന്റെ വിശുദ്ധ ദാസര്‍ക്ക് വേണ്ടി സമര്‍പ്പിക്കുക. അനുതാപം എന്നതില്‍, ജീവിതത്തില്‍ നിങ്ങളുടെ അവസ്ഥയോട് വിശ്വസ്തരായിരിക്കുകയും, ദൈവത്തോടു വിശ്വസ്തരായിരിക്കുകയും, അവന്റെ പ്രമാണങ്ങളോടും വിശ്വസ്തരായിരിക്കുകയും കൂടാതെ തിരുസഭയാകുന്ന അമ്മയെ സ്നേഹിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു. സ്നേഹത്തിൽ നിറഞ്ഞ് ഇത് ചെയ്യുമ്പോൾ നമ്മുക്ക്

ഇത് ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ല.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »