Wednesday Mirror - 2024

രണ്ടു വര്‍ഷത്തോളം അലഞ്ഞെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര- ഭാഗം 24

ആന്‍റോ അക്കര / പ്രവാചക ശബ്ദം 17-03-2021 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം ‍ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം ‍ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവരുടെ യാതനകൾ പുറത്തുകൊണ്ടു വരുന്നതായിരുന്നു എന്റെ ആദ്യ യാത്രകളുടെ ലക്ഷ്യമെങ്കിൽ, പാവപ്പെട്ട ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസചൈതന്യമാണ്‌ പിന്നീട് അവരുടെ ഇടയിലേക്ക് എന്നെ ആകർഷിച്ചത്. കന്ധമാലിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓരോ യാത്രയും എന്നിൽ ഒരു ബോധ്യം വളർത്തി. സഹനത്തിന്റെ കാര്യത്തിൽ കന്ധമാളിലെ ധീരരായ ക്രൈസ്തവർ, ക്രിസ്തുമതത്തിന്റെ ആരംഭഘട്ടത്തിലെ ആദിമ ക്രിസ്ത്യാനികൾക്ക് തുല്യരാണ്.

ചരിത്രം ആവർത്തിക്കുകയായിരുന്നു കന്ധമാലിലെ കാടുകളിൽ. കാവി അണികൾക്കുമുമ്പിൽ അടിയറവ് വെച്ച് കന്ധമാൽ ജില്ലാ അധികാരികൾ ബെറ്റിക്കോളയിലെ 54 കത്തോലിക്കാ കുടുംബങ്ങളെ കൂട്ടത്തോടെ പറിച്ചുകൊണ്ടുപായത് നന്ദാഗിരിയിലേക്കായിരുന്നു. സർക്കായിരിന്റെ ഒത്താശയോടെ സ്വന്തം ഗ്രാമത്തിൽ നിന്ന് ബഹിഷ്കൃതരായതിന്റെയും നിലവിലുണ്ടായിരുന്ന പള്ളി നശിപ്പിച്ച്, അതേപറമ്പിൽ ക്ഷേത്ര നിർമാണം തുടങ്ങിയതിന്റെയും മാനഹാനി അനുഭവിച്ചവരാണ് ബെറ്റിക്കോളയിലെ ക്രൈസ്തവർ. അവരുടെ ശക്തമായ പ്രതിഷേധംകൊണ്ട് മാത്രമാണ് പള്ളിപ്പരിസരത്തെ ക്ഷേത്രനിർമാണം സർക്കാർ ഇടപെട്ട് തടഞ്ഞത്.

സ്വാമി ലക്ഷ്മണനാന്ദയുടെ വധിക്കുവാൻ ബെറ്റിക്കോള ഇടവക സമിതി തീരുമാനിച്ചിരുന്നു എന്ന കെട്ടിച്ചമച്ച ആരോപണമായിരുന്നു ഇത്രയും രൂക്ഷമായ കാവിഎതിർപ്പിന് കാരണം. പ്രമുഖ സംഘപരിവാർ നേതാക്കൾ ഭുവനേശ്വറിൽ പത്രസമ്മേളനം വിളിച്ച് ഈ 'ക്രൈസ്തവ ഗൂഢാലോചന' പരസ്യപ്പെടുത്തി. ('ക്രിസ്തീയഗൂഢാലോചന തെളിയിക്കുവാൻ വ്യാജൻ', വായിക്കുക പേജ് 270). സർക്കാർ അഭയാർത്ഥികേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ബെറ്റിക്കോളയിലേക്കു മടങ്ങിയെത്താൻ ശ്രമിച്ചവരെ കാവിപ്പട ആട്ടിയോടിച്ചു. നട്ടെല്ലില്ലാത്ത സർക്കാർ അധികാരികൾ, പരോക്ഷമായി, ക്രൈസ്തവ കുടുംബങ്ങളെ ബെറ്റിക്കോളയിൽ നിന്ന് പുറത്താക്കാൻ സഹായിക്കുമാറ്, പരിഹാരം കണ്ടെത്തി. അതനുസരിച്ചാണ്, 2009 ജൂണിൽ, ആ കത്തോലിക്കാ കുടുംബങ്ങളെയെല്ലാം നന്ദാഗിരിയിലെ മലഞ്ചെരിവുകളിൽ കുടിയിരുത്തിയത്.

സ്വന്തം ഗ്രാമത്തിൽ നിന്ന് 18 കി.മീ.അകലെയുള്ള നന്ദാഗിരിയിലെ വിജനമായ മലഞ്ചെരുവിലേക്ക് പറിച്ചുനടപ്പെട്ട ക്രൈസ്തവരെ, അറുതിയില്ലാത്ത ദുരിതങ്ങളാണ് എതിരേറ്റത്. വെള്ളമോ വൈദ്യുതിയോ അവിടെ ഉണ്ടായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെ അവർക്ക് അന്യമായിരുന്നു. എന്നിട്ടും ഈ അജഗണം, ഭയലേശമെന്യേ, വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തി മുന്നേറി.

ആദിമ ക്രൈസ്തവരെപോലെ, ഈ 54 ക്രൈസ്തവ കുടുംബങ്ങൾ നന്ദാഗിരി മലമടക്കുകളിൽ കൂടാരങ്ങൾ കെട്ടി മാസങ്ങൾ തള്ളിനീക്കി. അതിനിടയിൽ ഓരോ കുടുംബത്തിനും നാലുസെന്റ് ഭൂമി സർക്കാർ പതിച്ചു നൽകി. ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു പുനരുദ്ധാരണത്തിന് ഉദയഗിരി മേഖല ഏറ്റെടുത്തിരുന്നത്. അങ്ങനെ പണിപൂർത്തിയായ ലാളിത്യമാർന്ന ഭവനങ്ങളിലേയ്ക്ക് 2010 ജൂലൈ മാസത്തിൽ അവരെല്ലാവരും താമസം മാറ്റി.

താമസിയാതെ സർക്കാർ ഉദ്യോഗസ്ഥന്മാർ ഈ പുതിയ ക്രിസ്ത്യൻ കോളനിയെ "ശാന്തി നഗർ" എന്ന് പുനർനാമകരണം ചെയ്തു. അടുത്തൊന്നും മനുഷ്യവാസമില്ലാതിരുന്നതിനാൽ അവിടം തികച്ചും ശാന്തമായിരുന്നു. 54 ക്രൈസ്തവ കുടുംബങ്ങൾ ഉണ്ടായിട്ടും അസാധാരണമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്. ആ കോളനിയിൽ കുട്ടികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. തൊട്ടടുത്തൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാലും തൊഴിൽരഹിതരായ മാതാപിതാക്കൾക്ക് മക്കളെ തീറ്റിപ്പോറ്റുക ദുഷ്കരമായിരുന്നതിനാലും കന്ധമാലിനകത്തും പുറത്തുമുള്ള ക്രൈസ്തവ ഹോസ്റ്റലുകളിലേയ്ക്ക് അയച്ചിരിക്കുകയായിരുന്നു അവരുടെ മക്കളെ.

"ഇവിടെ താമസിപ്പിച്ചാൽ മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയുകയില്ല," യഥാക്രമം എട്ടും പതിനൊന്നും വയസ് പ്രായമുള്ള മകനെയും മകളെയും ഹോസ്റ്റലുകളിൽ പാർപ്പിച്ചിരുന്ന തോമസ് മാലിക് എന്ന തേപ്പു ജോലിക്കാരൻ ചൂണ്ടിക്കാട്ടി. "ഈ സഹനം വിശ്വാസത്തിനുവേണ്ടി ഞങ്ങൾ നൽകുന്ന വിലയാണ്," എന്ന് കൂട്ടിച്ചേർത്തു പറയുമ്പോൾ, അദ്ദേഹത്തിന്റെ നഗ്നനെഞ്ചിൽ ഒരു ജപമാല ചാഞ്ചാടിക്കൊണ്ടിരുന്നു.

ബഹിഷ്കൃതരായ കത്തോലിക്കാ കുടുംബങ്ങളിൽ ഒന്നിലെ അംഗമായ വൈദികൻ കാർമികത്വം വഹിച്ച ഗൃഹപ്രവേശ ബലിയർപ്പണം കഴിഞ്ഞയുടനെ, തന്റെ പുതിയ വീട്ടിലിരുന്നുകൊണ്ട്, സബിത നായക് ഏറ്റു പറഞ്ഞു: " വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്". "നീ ഹിന്ദുവായാൽ നിന്റെ വീട് ഞങ്ങൾ തകർക്കുകയില്ല," കലാപകാലത്ത് മൗലിക വാദികൾ ഭീഷണിപ്പെടുത്തിയത് സബിത അനുസ്മരിച്ചു. അവൾ ഒട്ടും വഴങ്ങിയില്ല. അവരാകട്ടെ ഒരു കാരുണ്യവും കാണിച്ചില്ല. അവർ ആ വീട് കൊള്ളയടിക്കുകയും ഇടിച്ച് നിരത്തുകയും ചെയ്തു.

രണ്ട് വർഷത്തോളം പ്രവാസികളെപ്പോലെ അലഞ്ഞെങ്കിലും സബിത ഒരിക്കലും നഷ്‌ടധൈര്യയായില്ല. അവൾ ഊന്നിപ്പറഞ്ഞു: "മുമ്പ് പ്രശ്നങ്ങളില്ലാതെ ഞങ്ങൾ സുഖമായി ജീവിച്ചു. ഇന്ന് പ്രശ്നങ്ങളെ ഉള്ളൂ. ഭക്ഷണം പോലും ഞങ്ങൾക്ക് കിട്ടുന്നില്ല. പക്ഷെ, മനസമാധാനത്തിനും സന്തോഷത്തിനും കുറവില്ല. പ്രാർത്ഥനയാണ് ഞങ്ങളുടെ ആശ്വാസം. ഞങ്ങൾ ഈ സഹനങ്ങളിലൂടെ കടന്നു പോകണമെന്നാകാം ദൈവഹിതം." ആ കോളനിയിൽ തന്നെ ജോലി ലഭിച്ച ഭാഗ്യവാനാണ് ക്രിസാന്റോ മല്ലിക്. തേപ്പു പണിക്കാരനായിരുന്ന അദ്ദേഹം ക്രൈസ്തവരുടെ ഭവന നിർമ്മാണത്തിൽ വ്യാപൃതനായി.

പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കുവാൻ കരുത്ത് പകരുന്ന വിശ്വാസത്തെ അദ്ദേഹം ഇപ്രകാരമാണ് വിശദീകരിച്ചത്: "ക്രിസ്തുമതത്തിന്റെ പ്രാരംഭം മുതലുള്ളതാണ് മതപീഡനം. അത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ്." നിശ്ചിത വരുമാനമില്ലാതെ, വിജനമായ പ്രദേശത്ത് എങ്ങനെ കഴിഞ്ഞുകൂടുമെന്ന് ചോദിച്ചപ്പോൾ, ക്രിസാന്റോ പറഞ്ഞു: "ആദിമ ക്രൈസ്തവരുടേതുപോലെയാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതം. ഈയിടെ ഞങ്ങളുടെ ഇടയിൽ പങ്കുവയ്ക്കലും പരസ്പരശ്രദ്ധയും വളരെ വർദ്ധിച്ചിട്ടുണ്ട്. ബെറ്റിക്കോളയിൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്നപ്പോൾ ആരും മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നില്ല."

2011 ജനുവരിയിൽ, നന്ദാഗിരിയിൽ കൂടുതൽ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. പുതിയവീടുകളുടെ പിൻഭാഗത്ത് ചെടികളും പച്ചക്കറികളും വളർന്നിരുന്നു. ക്രിസ്ത്യൻ കോളനിയുടെ ഉയർന്നഭാഗത്ത് പള്ളിക്കുവേണ്ടി വാർത്തെടുത്ത തൂണുകളുടെ നിരകളായിരുന്നു ഏറ്റവും ശ്രദ്ധാര്ഹമായ കാഴ്‌ച. ആ ക്രിസ്ത്യൻ കോളനിക്കാർ നിർമ്മിച്ചുകൊണ്ടിരുന്ന ദേവാലയത്തിന്റെ മുഖ്യനിയന്താവ് ആയിരുന്ന ക്രിസാന്റോ പറഞ്ഞു: "ഈ ദൈവാലയം ഉയർന്നുനിന്ന് ഞങ്ങളുടെ പുതുഗ്രാമത്തെ വീക്ഷിക്കണമെന്നാണ് ആഗ്രഹം." ഓരോരോ കുടുംബവും ദൈവാലയനിർമ്മാണത്തിന് 1000 രൂപ വീതം സന്തോഷപൂർവ്വം നൽകി. "ഞങ്ങൾ പിരിച്ചെടുത്ത സംഖ്യ തീർന്നുപോയി. പണി പൂർത്തിയാക്കുന്നതിന് സഹായത്തിനുവേണ്ടി കാത്തുകഴിയുകയാണ് ഞങ്ങൾ", അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ഉദാരമതികളായ ക്രൈസ്തവരുടെ സംഭാവനകൾകൊണ്ട് മേൽക്കൂര പണിയാനും ചുമലുയരത്തിൽ ചുറ്റും ചുവരുയർത്താനും ആ അധ്വാനശീലരായ ക്രൈസ്തവസമൂഹത്തിനു സാധിച്ചു. 2011 ഓഗസ്റ്റിൽ, 'സർക്കാർ സ്ഥലത്ത്' നിയമവിരുദ്ധമായി സ്ഥാപിച്ച പള്ളി പൊളിച്ചുകളയാൻ ആവശ്യപ്പെട്ട് റവന്യൂ അധികാരികൾ രംഗത്തിറങ്ങി. ഈ കൽപന അവരെ ദുഖിതരും രോഷാകുലരും ആക്കി. സർക്കാരിന്റെ രേഖാമൂലമുള്ള സമ്മതം കൂടാതെ പണിതപള്ളി പൊളിച്ചുകളയണമെന്ന കല്പനയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായിരുന്നു എന്നതിൽ അവർക്ക് സംശയം ഇല്ലായിരുന്നു.

എന്നാൽ ക്രൈസ്തവർ ഭയചകിതരായില്ല. അവരുടെ ധീരത 2012 ജനുവരിയിൽ, ക്രിസാന്റോയുടെ വാക്കുകളിൽ പ്രകടമായി: "ഞങ്ങളുടെ മൃതശരീരങ്ങളുടെമേൽ മാത്രമേ അവർക്ക് ഈ ദൈവാലയം നിലപരിശാക്കാൻ കഴിയൂ." ബെറ്റിക്കോള കത്തോലിക്കാ കുടുംബങ്ങൾ പുതിയ വീടുകളിലേയ്ക്ക് മാറിത്താമസിച്ചതോടെ, സർക്കാർ ഉദ്യോഗസ്ഥന്മാർ പുതിയ ടെന്റുകൾ കെട്ടി, മറ്റ് സ്ഥലങ്ങളിൽനിന്ന് ബഹിഷ്കൃതരായ വിവിധ സഭാവിഭാഗങ്ങളിൽപെട്ട ഒരു ഡസൻ കുടുംബങ്ങളെ കൊണ്ടുവന്ന് നന്ദാഗിരിയിൽ കുടിയിരുത്തി. "ഞങ്ങൾ സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങിപ്പോകാൻ ഒരുങ്ങിയപ്പോൾ, ഹിന്ദുമതം സ്വീകരിച്ചാൽ മാത്രമേ അവിടെ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അവർ ഞങ്ങളോട് കട്ടായം പറഞ്ഞു," രണ്ടു കുഞ്ഞുങ്ങളോടുകൂടെ ഉദയഗിരി അഭ്യാർത്ഥിക്യാമ്പിൽ കഴിഞ്ഞ മനേകാ നായക് വിവരിച്ചു.

പിന്നീട്, ഹതഭാഗ്യരായ കുടുംബങ്ങൾ റൂത്തിംഗിയ ഗ്രാമം വിട്ട് ഉദയഗിരി പച്ചക്കറിച്ചന്തയുടെ അടുത്ത് തുറസ്സായതും എന്നാൽ വൃത്തിഹീനവുമായ ഭാഗത്ത് താമസമാക്കി. ഭവനരഹിതമായ ക്രൈസ്തവർ ചന്തസ്ഥലത്ത് മാലിന്യകൂമ്പാരത്തിന് ഇടയിൽ നരകിക്കുന്നത് സർക്കാർ അധികൃതർക്ക് ബോധ്യപ്പെടുവാൻ ഒരു വർഷം വേണ്ടിവന്നു. അങ്ങനെയാണ് അവരെയെല്ലാം നന്ദാഗിരിയിലെ ക്രിസ്ത്യൻ കോളനിയിൽ തള്ളിയത്.

ക്രൈസ്തവരായി ജീവിക്കണമെന്ന് ശഠിച്ച് സഹിക്കുന്നതിലും ഭേദം ഹൈന്ദവരായി സ്വന്തം ഗ്രാമത്തിൽ ചെന്ന് സുഖകരമായി കഴിയുന്നതല്ലേ എന്ന് ചോദിച്ചപ്പോൾ, മനേക മറുപടി പറഞ്ഞു, "വിശ്വാസത്തെപ്രതി ഞങ്ങൾ പട്ടിണികിടക്കുകയും സഹിക്കുകയും ചെയ്യും. എന്നാൽ ഒരിക്കലും ഞങ്ങൾ അത് ഉപേക്ഷിക്കുകയില്ല."

"സുഖസന്തോഷങ്ങൾക്കുവേണ്ടി ജീവിക്കുന്നവരാണെങ്കിൽ ഭീഷണിയുടെ ആരംഭത്തിൽത്തന്നെ ഞങ്ങൾ ക്രിസ്തീയ വിശ്വാസം ത്യജിക്കുമായിരുന്നു. എന്നാൽ ഒരു ശക്തിക്കും വിശ്വാസം ഉപേക്ഷിക്കുന്നതിനു ഞങ്ങളെ നിർബന്ധിക്കാനാവില്ല," അഞ്ചും രണ്ടും വയസു പ്രായമുള്ള കുട്ടികളുടെ മാതാവായ മനേകാ നിശ്ചയദാർഢ്യത്തോടെ തുടർന്നു. കന്ധമാലിലെ നിർധനരായ ക്രൈസ്തവർ അവരുടെ അവിശ്വസനീയവും ധീരോദാത്തവുമായ വിശ്വാസസാക്ഷ്യത്തിലൂടെ മൂന്നാം സഹസ്രാബ്ദത്തിന്റെ പുലരിയിൽ ഭാരതത്തിന് അകത്തും പുറത്തുമുള്ള ക്രൈസ്തവർക്ക് ഒരു റോമൻ ഭൂഗർഭാലയാനുഭവം പ്രദാനം ചെയ്തിരിക്കുകയാണ്.

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ക്രൈസ്തവരുടെ അചഞ്ചല വിശ്വാസം ഹൈന്ദവരെ ആകര്‍ഷിക്കുന്നു)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »