News - 2024
ദൈവകരുണയുടെ തിരുനാളില്‍ പാപ്പയുടെ ബലിയർപ്പണം വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തിൽ
പ്രവാചക ശബ്ദം 08-04-2021 - Thursday
ദൈവകരുണയുടെ തിരുനാൾ ദിനമായ ഞായറാഴ്ച (ഏപ്രിൽ 11) ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരിക്കും പ്രാദേശിക സമയം രാവിലെ 10.30നു വിശുദ്ധ കുര്‍ബാന നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം.
ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. 1995-ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതൽ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞിരുന്നു. ദേവാലയത്തോട് ചേർന്ന് തന്നെ ഒരു ആശുപത്രി കെട്ടിടവുമുണ്ട്. ശരീരത്തിന്റെയും, ആത്മാവിന്റെയും സൗഖ്യത്തിനായി ദീർഘനാളായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പ്രാർത്ഥിക്കാൻ സാധിക്കുന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ജോൺ പോൾ പാപ്പ അന്ന് ചൂണ്ടിക്കാട്ടി.
വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന 'ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി' സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. കൊറോണ മഹാമാരിയ്ക്ക് മുന്‍പ് വരെ എല്ലാ ദിവസവും കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം വിശ്വാസികള്‍ ദേവാലയത്തില്‍ എത്തുമായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക