Events - 2024
യേശുവിൽ ഉണരാൻ പ്രശോഭിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന 'ടീൻസ് ഗ്ലോബൽ കോൺഫറൻസ്' ശനിയാഴ്ച്ച
ബാബു ജോസഫ് 21-04-2021 - Wednesday
നന്മ തിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ, ടീനേജ് പ്രായക്കാരായ കുട്ടികളെ ക്രിസ്തുമാർഗത്തിന്റെ ചൈതന്യത്തിൽ വളരാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ ഏകദിന ഗ്ലോബൽ ഓൺലൈൻ കോൺഫറൻസ് 24 ന് ശനിയാഴ്ച്ച നടക്കും. പ്രശസ്‌ത ധ്യാനഗുരുവും വചന ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രി യുകെ ടീമാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ഈ ശുശ്രൂഷകൾ നയിക്കുന്നത്.
കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രി കുട്ടികളിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുടെ തുടക്കമായ ടീനേജ് പ്രായത്തിൽ ഓരോരുത്തരിലും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ലക്ഷ്യമാക്കുന്ന, തീർത്തും അവരുടെ അഭിരുചിക്കിണങ്ങുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്ന ഈ ഏകദിന ധ്യാനത്തിലേക്ക് യേശുനാമത്തിൽ ഓരോ ടീനേജ് പ്രായക്കാരെയും ക്ഷണിക്കുകയാണ്.
www.afcmglobal.org/book എന്ന ലിങ്കിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.13 മുതൽ 17 വരെയുള്ള ടീനേജ് പ്രായക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷകൾ നടക്കുക. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
കോൺഫെറെൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾക്ക് :
തോമസ്- 00447877 508926
ജോയൽ- 0018327056495
സോണിയ. 00353879041272
ഷിജോ 00971566168848