Question And Answer - 2023

മരണശേഷം കുഴിമാടത്തിൽ കുരിശുവയ്ക്കുന്നതിന്റെ ലക്ഷ്യമെന്ത്?

പ്രവാചക ശബ്ദം 10-05-2021 - Monday

ക്രൈസ്തവന്റെ മരണം യേശുവിന്റെ കുരിശു മരണത്തിലുള്ള പങ്കാളിത്തമാണ്. മരിച്ചുപോയ വ്യക്തികൾ കുരിശിൽ മരിച്ച ഈശോയോട് ഐക്യപ്പെട്ടിരിക്കുകയാണ്. കുഴിമാടത്തിൽ കുരിശുവെച്ചില്ലെങ്കിലും അത് പ്രതീകാത്മകമായി ചിത്രീകരിച്ചില്ലായെങ്കിലും ഓരോ ക്രൈസ്തവന്റെയും മരണത്തിന്റെ അത്യന്തികമായ അർത്ഥം അതാണ്. അതുകൊണ്ടുതന്നെ ഈശോയോട് ഐക്യപ്പെട്ട ഒരു വ്യക്തിയുടെ ശരീരം ഇവിടെ സംപൂജ്യമായി പരിരക്ഷിക്കപ്പെടുന്നു എന്നതിന്റെ സൂചനയായിട്ട് കുരിശിനോട് നാം കാണിക്കുന്ന ആദരവ് ആ മൃതശരീരത്തോടും കാണിക്കുന്നു എന്നതാണിവിടെ അർത്ഥമാക്കുന്നത്. കുഴി മാടത്തിൽ നിന്ന് ആത്മാക്കൾ പുറത്തേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കുരിശ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പലരുടേയും തെറ്റിദ്ധാരണയും ദുർവ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണ് എന്നുകൂടി മനസിലാക്കണം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 3