News - 2024
സ്‌തോത്രക്കാഴ്ച ഗാസ ഇടവകയ്ക്ക്: സഹായ അഭ്യര്‍ത്ഥനയുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
പ്രവാചക ശബ്ദം 26-05-2021 - Wednesday
ജെറുസലേം: ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട ഗാസയിലെ കത്തോലിക്ക ഇടവകയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെറുസലേമിലെ മുഴുവന്‍ ഇടവക ദേവാലയങ്ങളിലേയും മെയ് 30 ഞായറാഴ്ചത്തെ സ്തോത്രക്കാഴ്ച ഗാസയിലെ ഹോളിഫാമിലി ഇടവകക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത. സമീപകാലത്ത് അനുഭവിച്ച സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും ശേഷം നമുക്ക് നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് തിരിയ്ക്കുകയും, റോക്കറ്റ് ആക്രമണങ്ങള്‍ സാരമായി ബാധിച്ച സ്ഥലങ്ങളിലെ പ്രത്യേകിച്ച് ഗാസയിലെ നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യാമെന്ന് ഇന്നലെ മെയ് 25ന് പിസബെല്ല മെത്രാപ്പോലീത്ത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഗാസയിലെ ക്രൈസ്തവ വിശ്വാസികളുടെ ദുരിതമകറ്റുവാന്‍ തങ്ങള്‍ക്കുള്ളതില്‍ കുറച്ച് പങ്കുവെക്കുവാന്‍ മെത്രാപ്പോലീത്ത തന്റെ പ്രസ്താവനയിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സ്തോത്രക്കാഴ്ചയ്ക്കു പുറമേ സുമനസ്കരായ ആളുകള്‍ ഗാസ ഇടവകയ്ക്കു വേണ്ടി സംഭാവനകള്‍ നല്‍കണമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ ആഹ്വാനമുണ്ട്. ചെക്ക് വഴിയോ, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ സംഭാവനകള്‍ നല്‍കാമെന്നാണ് അഭ്യര്‍ത്ഥനയില്‍ പറയുന്നത്. മാരകമായ ഏറ്റുമുട്ടുലുകളും, ബോംബാക്രമണങ്ങളും ഗാസയിലെ സ്ഥിതി വഷളാക്കിയതിനു പുറമേ, വര്‍ദ്ധിച്ചുവരുന്ന കൊറോണ പകര്‍ച്ചവ്യാധിക്കെതിരേയും ഗാസയിലെ ജനങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്ന്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
മെയ് 21ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടന്ന ഏറ്റവും മാരകമായ പോരാട്ടം അവസാനിച്ചത്. ഗാസയിലെ കത്തോലിക്കാ സമൂഹത്തില്‍ ഒരു നവജാത ശിശു ഉള്‍പ്പെടെ 133 അംഗങ്ങള്‍ മാത്രമാണുള്ളത്. രണ്ടു ലക്ഷത്തോളം മുസ്ലീം ജനസംഖ്യയുള്ള പലസ്തീനിലെ ക്രൈസ്തവരുടെ എണ്ണം വെറും 1100 മാത്രമാണ്.
Name: Latin Patriarchate -- Jerusalem
Arab Bank P.L.C. Bethlehem Branch
Account No.: 729589/570
Currency: NIS
IBAN No: PS94 ARAB 0000 0000 9050 7295 8957 0
Swift Code: ARABPS22050
-
Name: Latin Patriarchate -- Jerusalem
Mercantile Discount Bank Ltd. -- Salah Eddin Branch
Account No.: 11804
Currency: NIS
IBAN No.: IL060176 3800 0005 6465 620
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക