Meditation. - June 2024

വിശുദ്ധ കുര്‍ബ്ബാന- ക്രിസ്തുവും മനുഷ്യവംശവും തമ്മിലുള്ള പങ്കുചേരല്‍

സ്വന്തം ലേഖകന്‍ 12-06-2016 - Sunday

''അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തു കൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍" (മത്തായി 26: 26-27).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 12

മഹാനായ കവി മിക്കിവോക്‌സ് ഇങ്ങനെ പാടുന്നു:

''നിന്നോട് ഞാന്‍ സംസാരിക്കുന്നു, സ്വര്‍ഗ്ഗം വാണരുളുന്നവനേ! ഒപ്പം എന്നാത്മാവിന്‍ വീട്ടിലെ വിരുന്നുകാരനെ;

നിന്നോടു ഞാന്‍ സംസാരിക്കുന്നു! നിന്നെ വര്‍ണ്ണിക്കാന്‍ വാക്കുകളുതകുന്നില്ല,

എന്റെ ചിന്തകളോരോന്നും നിന്റെ ചിന്ത ശ്രവിക്കുന്നു; ദൂരെയിരുന്നു ഭരിക്കുന്നു,

അരികില്‍ തന്നെ ഉപകാരം, കുരിശില്‍ ചാരുന്നെന്നിലും, സ്വര്‍ഗ്ഗത്തിലും നീ തന്നെ രാജാവ്".

ക്രിസ്തുവും മനുഷ്യവംശവും തമ്മിലുള്ള പങ്കുചേരലിന്റെ കൂദാശയാണ് വിശുദ്ധ കുര്‍ബ്ബാന. ക്രിസ്തു അവനെ തന്നെ നമുക്കോരോരുത്തര്‍ക്കായി നല്‍കുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. നാം അവിടുത്തെ തിരുവോസ്തിയും തിരുരക്തവും പാനം ചെയ്യുമ്പോള്‍ യേശുവിലുള്ള പങ്കുചേരലായി അത് മാറുന്നു. മനുഷ്യന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്ന ആത്മീയ ഐക്യത്തിന്റെ അടയാളമെന്നും വിശുദ്ധ കുര്‍ബാനയെന്ന് വിശേഷിപ്പിക്കാം; അവന്റെ ആത്മാവില്‍ നമ്മുടെ പങ്കാളിത്തവും, അവനില്‍ പിതാവുമായുള്ള അടുത്ത ബന്ധത്തിന്റെ പുതുക്കലുമാണ് ഈ ഐക്യം വഴി നല്‍കപ്പെടുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »