Arts

പറപ്പൂർ പള്ളി അൾത്താരയും ശിൽപ്പി ജോസഫ് കുന്നത്തും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ

ഡോ.ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 17-07-2021 - Saturday

തൃശൂര്‍: 2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെന്‍റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ജോസഫ്.സി.എലിറെ പേരിൽ റെക്കോർഡ് ചേർക്കപ്പെട്ടത്. പ്രതീകാത്മകമായി പരിശുദ്ധാത്മാവിനെയും ക്രിസ്തു ശിഷ്യരായ 12 പേരുടെയും ചിത്രങ്ങളാണ്, സ്റ്റെയിൻ്റ് ഗ്ലാസ്സിൽ ആലേഖനം ചെയ്തിരിക്കുന്നത്. ചില്ലിന്റെ മുകളിൽ വിവിധ കളറുകൾക്കനുസരിച്ച് ലോഹ ധാതുക്കളും ചില്ലുപൊടിയും വെള്ളവും പശയും ചേർത്ത് ചൂടാക്കിയാണ് സ്റ്റെയിൻ്റ് ഗ്ലാസ് ഉണ്ടാക്കുന്നത്. ലോഹ ധാതുക്കൾക്ക്, ചില്ലിനേക്കാൾ തിളനില കൂടിയതിനാൽ ചൂടാക്കുമ്പോൾ, ചില്ല് ഉരുകി ആവശ്യമുള്ള കളറുകളിലേക്കെത്തിക്കുകയാണ് സാധാരണ ചെയ്യുക.70 അടി നീളവും 45 അടി ഉയരവുമുള്ള പറപ്പൂരിലെ അൾത്താര, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റയിൻ്റ് ഗ്ലാസ്സ് അൾത്താരയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ അറിയപ്പെടും.

ആലുവ സെമിനാരിയിലെ പൊട്ടി പോയ സ്റ്റെയിൻ്റ് ഗ്ലാസിന്റെ പുനരുദ്ധാരണത്തിനായി, ഇപ്പോഴത്തെ മെൽബൺ രൂപതാധ്യക്ഷനും പറപ്പൂർ ഇടവകാംഗവുമായ മാർ ബോസ്കോ പിതാവിൻ്റെ താൽപ്പര്യാർത്ഥം അവിടെയെത്തിയതും പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ്സ് പാനലുകൾ, അതേപടി പുനരുദ്ധരിച്ചതുമാണ്, സ്റ്റയിൻ്റ് ഗ്ലാസ്സ് മേഖലയിലേയ്ക്കുള്ള കടന്നുവരവിന് ആക്കം കൂട്ടിയത്. ജോസഫ് കുന്നത്തിൻ്റെ സുഹൃത്തും ആലുവ സെമിനാരിയിലെ സ്റ്റയിൻ്റ് ഗ്ലാസ്സ് പുനരുദ്ധാരണ കാലയളവിൽ അവിടുത്ത വൈദികാർത്ഥിയുമായിരുന്ന ഫാ. ടിബിൻ ആണ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായി ബന്ധപ്പെട്ട്, റെക്കോർഡിനു വേണ്ട പശ്ചാത്തലമൊരുക്കിയത്. രാജസ്ഥാനിലെ മിഷൻ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഫാ. ടിബിൻ തന്നെയാണ്, ഇക്കാര്യം പിന്തുടർന്നതും അവാർഡു ലഭ്യമാക്കുന്നതിനു വേണ്ട ആശയ വിനിമയങ്ങൾ ഏകോപിപ്പിച്ചതും. പൊതുവേദിയിൽ നടത്തപ്പെടേണ്ട അവാർഡുദാന ചടങ്ങ്, കോവിഡിൻ്റെ പശ്ച്ചാത്തലത്തിൽ ഒഴിവാക്കി, അവാർഡും സർട്ടിഫിക്കേറ്റും കൈമാറുകയായിരുന്നു.

കേരളം, തമിഴ്നാട്, കർണാടകം, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി 37 അൾത്താരകൾ, അതും സ്റ്റയിൻ്റ് ഗ്ലാസ്സ് പശ്ചാത്തലമുള്ളവ ഇതിനകം, ജോസഫ് സി.എൽ.പൂർത്തീകരിച്ചിട്ടുണ്ട്. നിരവധി അൾത്താരകളുടെ ശിൽപ്പിയായ അദ്ദേഹം, വിവിധ സ്കൂളുകളിലും ചിത്രകലാ സ്ഥാപനങ്ങളിലും വിസിറ്റിംഗ് അധ്യാപകൻ കൂടിയാണ്. ഇപ്പോൾ തന്റെ ഇഷ്ട മേഖലയായ "Pigmentation of Stained glass" എന്ന വിഷയത്തിൽ ഗവേഷണവും നടത്തി വരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »