Faith And Reason

ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ലൂർദിലെ മരിയന്‍ തീർത്ഥാടന കേന്ദ്രത്തിൽ സന്ദര്‍ശനം നടത്തി

പ്രവാചകശബ്ദം 19-07-2021 - Monday

ലൂർദ്: ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ് സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലൂർദ്ദിലെ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്ന ആദ്യത്തെ പ്രസിഡന്റായാണ് വിവിധ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലൂർദിലെത്തിയ മാക്രോൺ ഒന്നരമണിക്കൂർ ബസിലിക്കയുടെയും, വിശുദ്ധ ബർണദീത്തയ്ക്ക് 1858ൽ പരിശുദ്ധ കന്യക മറിയം പ്രത്യക്ഷപ്പെട്ട ഗുഹയുടെ സമീപത്തായും വിശ്വാസികളോട് ഒപ്പം ചെലവഴിച്ചു. ഏകദേശം പതിനായിരത്തോളം വിശ്വാസികൾ പ്രതിദിനം സന്ദർശനം നടത്തുന്ന ഫ്രാൻസിലെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടന കേന്ദ്രമായിരുന്നു ലൂർദ്. എന്നാൽ കോവിഡ് 19 പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങളാല്‍ ഏറെനാൾ അടച്ചിട്ടിരുന്ന തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇപ്പോൾ കുറവാണ്.

65% തീർത്ഥാടകർ രാജ്യത്തിന് പുറത്തു നിന്ന് വന്നിരുന്നവരാണെന്നും, അവരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ലൂർദ്ദിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് അൻറ്റോയിൻ ഹീറോആർഡ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് തീർത്ഥാടന കേന്ദ്രം സന്ദർശിച്ചത് ലൂർദിന്റെ പ്രാധാന്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യാമറിയം പതിനെട്ടാമത്തെയും, അവസാനത്തേതുമായ പ്രത്യക്ഷീകരണം നൽകിയതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച ലോകമെമ്പാടും ലൂർദ്സ് യുണൈറ്റഡിന് ഇൻ പ്രെയർ എന്ന പേരിൽ 24 മണിക്കൂർ 12 ഭാഷകളിലായി ഒരു ഡിജിറ്റൽ തീർത്ഥാടനവും സംഘാടകർ ഒരുക്കിയിരുന്നു. 52 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 3 ബസിലിക്കകളുള്ള തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷം 10 ലക്ഷത്തോളം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »