Purgatory to Heaven - June 2019

മരണത്തിനു ശേഷം ചില ശുദ്ധീകരണങ്ങള്‍ ആവശ്യമുണ്ട്

സ്വന്തം ലേഖകന്‍ 15-06-2018 - Friday

“അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊïെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്‌” (പുറപ്പാട് 3:5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-15

“സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി ഒരാത്മാവ് പരിപൂര്‍ണ്ണമായും ശുദ്ധിയുള്ളതായിരിക്കണം. പരിപൂര്‍ണ്ണ ശുദ്ധിയുടെ അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ഒരു ആത്മാവിന് ധന്യമായ ആ ദര്‍ശനം ലഭിക്കുകയുള്ളു. പാപത്തിന്റേതായ കുറ്റാരോപണത്തില്‍ നിന്നും പരിപൂര്‍ണ്ണനല്ലെങ്കില്‍... ഭൂമിയിലെ തീര്‍ത്ഥ യാത്രക്കിടയില്‍ നാം നേടിയ പാപത്തിന്റെ കറകളെ എന്നെന്നേക്കുമായി ശുദ്ധീകരിക്കുകയും, മനുഷ്യന്റെ ആഗ്രഹങ്ങളെ ദൈവത്തിന്റേതുമായി താദാത്മ്യപ്പെടുത്തുകയും ചെയ്യുന്ന വേദനാജനകമായ ശുദ്ധീകരണം ആവശ്യമായി വരും. വിശുദ്ധ ലിഖിതങ്ങളില്‍ നമ്മുടെ സ്വന്തം പാപം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഉണ്ട്.

സാമുവലിന്റെ പുസ്തകത്തിൽ കുറ്റവും, ശിക്ഷയേയും വേര്‍തിരിച്ചുകൊണ്ടുള്ള ഒരു ഉദാഹരണം നമുക്ക് കാണാവുന്നതാണ് (2 സാമുവല്‍ 12: 1-25). ദൈവത്തിന്റെ ക്ഷമ തന്റെ പാപത്തിനുള്ള ശിക്ഷയില്‍ നിന്നും ദാവീദിനെ പോലും ഒഴിവാക്കുന്നില്ല. ദാവീദ് നാഥാനോട് പറയുന്നു, 'ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തിരിക്കുന്നു'. അപ്പോള്‍ നാഥാന്‍ ദാവീദിനോടു പറഞ്ഞു, “ദൈവം നിന്റെ പാപാപം ക്ഷമിക്കും; നീ മരിക്കുകയില്ല. എന്നിരുന്നാലും ഈ പ്രവര്‍ത്തിയാല്‍ നീ ദൈവത്തെ നിന്ദിച്ചിരിക്കുന്നു, നിനക്ക് ജനിക്കുന്ന മകന്‍ മരണപ്പെടും."

തന്മൂലം ഈ സാഹചര്യത്തില്‍ മരണത്തിനു ശേഷം ചില ശുദ്ധീകരണങ്ങള്‍ ആവശ്യമുണ്ട്. ഒരു പിതാവെന്ന നിലയില്‍ ദൈവം തന്റെ കരുണാമയമായ സ്നേഹത്താല്‍ നീട്ടിവയ്ക്കലിന്റേതായ സഹനം വഴി നമുക്ക് പൂര്‍ണ്ണമായ ആനന്ദം നല്‍കുവാന്‍ പ്രാപ്തനാകുന്നു. മനുഷ്യരുടെ തെറ്റുകള്‍ ദൈവം നികത്തുകയും, ഭൂമിയിലെ തന്റെ ജീവിതത്തില്‍ മനുഷ്യന് പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്ന പ്രവര്‍ത്തിയെ ദൈവം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു”.

(കെന്നെത്ത് ജെ. ബേക്കര്‍ S.J., ഗ്രന്ഥരചയിതാവ്).

വിചിന്തനം:

നമുക്ക് പ്രിയപ്പെട്ട ഒരാള്‍ക്കും ശുദ്ധീകരണസ്ഥലത്ത് പോകേണ്ടി വന്നിട്ടില്ല എന്ന് കരുതുവാന്‍ നമുക്ക് സാധിക്കുകയില്ല. അതിനാല്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »