Wednesday Mirror - 2024

സോഷ്യൽ മീഡിയയുടെ ആന്റി സോഷ്യൽ മുഖം!

ജേക്കബ് സാമുവേൽ 11-08-2015 - Tuesday

സമുദായപക്ഷ വാദങ്ങളുടെയും വിദ്വേഷ പ്രചരണത്തിന്റെയും വിക്ഷേപ വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഭഗൽപൂർ ലഹള അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

1989 ഒക്ടോബറിൽ, വിശ്ശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ, അയോദ്ധ്യ ക്ഷേത്ര നിർമ്മാണാർത്ഥം നീങ്ങിയ ഹിന്ദുജാഥക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ ആയിരത്തിലേറെ ആളുകളാണ്‌ കൊല്ലപ്പെട്ടത്.

ഭഗൽപൂർ ലഹള അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ആയിരം പേജുള്ള റിപ്പോർട്ട് ബീഹാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സമുദായപക്ഷ വാദങ്ങളുടെയും വിദ്വേഷ പ്രചരണത്തിന്റെയും വിക്ഷേപ വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നെന്നാണ്‌ അന്വേഷണ റിപ്പോർട്ട് ഗവണ്മെന്റിന്‌ നല്കുന്ന മുന്നറിയിപ്പ്.

മാറിയ പുതിയ കാഘട്ടത്തിലേയും പുതിയ പ്രയോഗ സമ്പ്രദായ രീതിയിലേയും ഫേസ് ബുക്ക്, ട്വിറ്റർ, യൂറ്റൂബ് എന്നീ സോഷ്യൽ മീഡിയായെ കർശനമായി നിയന്ത്രിക്കണമെന്ന നിർദ്ദേശമാണ്‌ റിട്ടയേർഡ് ജഡ്ജി എൻ.എൻ.സിംഗ് അദ്ധ്യക്ഷനായുള്ള അന്വേഷണ സംഘത്തിന്റെ ശുപാർശ.

റിപ്പോർട്ട് ഗവണ്മെന്റിന്‌ നല്കുന്ന ശുപാർശാ മുന്നറിയിപ്പുകൾ:-

“ഉപഗ്രഹ വഴിയുള്ള കംപ്യൂട്ടറിലെ തൽസമയ പ്രചാരമാണ്‌ ഇക്കാലത്തെ പുതിയ സമ്പ്രദായ പരിഷ്കാരം. സാമുദായിക ദ്രുവീകരണം ഇന്റർനെറ്റിലൂടെ പടർന്നു പിടിക്കുന്നതാണ്‌ അപകടകരമായ കാര്യം. ടെലിവിഷൻ പരസ്യങ്ങളേക്കാളും സംസാരഭാഷയേക്കാളും സോഷ്യൽ മീഡിയക്ക് പ്രേരണാശശേഷിയുണ്ട്“

"സമുദായ അക്രണവും വിദ്വേഷം പറച്ചിലും ക്രൂരകൃത്യങ്ങളും നിറഞ്ഞ ഈ കലുഷിത ഉള്ളടക്കങ്ങളുടെ പുതിയ വിക്ഷേപ കേന്ദ്രങ്ങളായി പുതിയ മാദ്ധ്യമം മാറിക്കഴിഞ്ഞിരിക്കുന്നു. കള്ള യൂറ്റൂബ് വീഡിയോ പടങ്ങളും, കൃത്രിമ ചിത്രങ്ങളും, ജനങ്ങളെ ജ്വലിപ്പിച്ച് പ്രലോഭിപ്പിക്കുവാൻ തീപ്പൊരി പ്രസംഗങ്ങളേക്കാൾ ഉജ്ജല തീഷ്ണത ഉല്പാദിപ്പിക്കുന്നവയാണ്‌".

2013-ൽ ഉത്തർപ്രദേശിൽ നടന്ന ‘മുസാഫർ നഗർ കൂട്ടക്കൊല’ തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമാണ്‌.

"ജില്ലാതല വിവര ശേഖരത്തിന്‌ ഊന്നൽ നല്കിക്കൊണ്ടുള്ള രഹസ്യാന്വേഷണ ശ്രംഖല ഗവണ്മെന്റ് ശക്തിപ്പെടുത്തേണ്ടതുണ്ട്".

ഇക്കാര്യത്തിൽ റിപ്പോർട്ട് ബീഹാറിലെ കോൺഗ്രസ്സ് ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നുണ്ട്; നിഷ്ക്രിയത്വത്തിന്‌ പോലീസിനേയും തദ്ദേശ സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതിങ്ങനെയാണ്‌: ”തക്ക സമയത്ത് പോലീസും ജില്ല ഭരണാധികാരികളും നടപടികളെടുത്തിരുന്നു എങ്കിൽ ബഗൽ പൂരിലെ കൂട്ടക്കൊല തടയാൻ കഴിയുമായിരുന്നു“.

സൈബർ ലോകം ഒരു മായജാല ലോകമാണ്‌. പത്രലോകത്തിന്‌ വിപരീതമായി, ലോകവിഹായസ്സിൽ പരസ്യ പ്രത്യക്ഷമാകാതെ , ലോകം മുഴുവനും പ്രത്യക്ഷമാകാനുള്ള മാദ്ധ്യമ സാദ്ധ്യത സ്വകാര്യ സൗകര്യങ്ങളുടെ സുഖവാസത്തിലിരുന്നു കൊണ്ട് തന്നെ സ്വന്തം വിശ്വാസ പ്രമാണങ്ങൾ പ്രക്ഷേപണം ചെയ്യാനുള്ള സങ്കേതിക സങ്കേതം! കട്ടി കുറഞ്ഞതാണങ്കിലും ഒരു മൂടുപടത്തിനുള്ളിലൊളിച്ചിരുന്ന്‌ തിന്മ പ്രചരിപ്പിക്കാനുള്ള പ്രയോജനം. ഈ ആധുനിക ഒളിത്താവളങ്ങളിലേക്ക് കടന്ന് ചെല്ലുവാൻ ഔദ്യോഗികമായ അനുവാദമുള്ളവരാണ്‌ ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ സൈബർ കുറ്റന്വേഷന വിഭാഗം!

ആയിരം ജീവൻ കവരുകയും തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയതുമായ 1989-ലെ ഈ കലാപം അന്വേഷിക്കനുള്ള സംഘം നിയമിതമായത്, 2005-ൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായ ഉടനെ ആണ്‌-അതായത് 2006 ഫെബ്രുവരിയിൽ.

വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഈ ലഹളയുമായി ബന്ധപ്പെട്ട 27 കേസുകളിലെ പ്രതികളേയും, ഇവരെ കോടതി വെറുതെ വിടാനുള്ള സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരേയും ശിക്ഷിക്കാൻ വേണ്ടിയാണ്‌ സംസ്ഥാന മന്ത്രി സഭയുടെ തീരുമാനമനുസരിച്ച് 2006 ഫെബ്രുവരിയിൽ നിതീഷ് കുമാർ അന്വേഷണം പുനരാരംഭിക്കുന്നതിനും, കമ്മീഷനെ നിയമിക്കുന്നതിനും തീരുമാനിച്ചത്.

മൊബൈലും ഇന്റർനെറ്റും സാർവത്രികവും ദൈനം ദിന ജീവിതത്തിലെ പ്രധാന ഉപാധിയുമായിരിക്കുന്ന ഇക്കാലത്ത്, അവയുടെ സാന്മാർഗ്ഗികമായ ഉപയോഗത്തെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കേണ്ടത് ക്രൈസ്തവ മൂല്യത്തിൽ അധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്തി എടുക്കേണ്ടതിന് ആവശ്യമാണ്.