Seasonal Reflections - 2024

ജോസഫ്: ഈശോ അഭിനിവേശമായവൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 12-08-2021 - Thursday

ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി വാഴ്ത്തപ്പെട്ട കാൾ ലൈസനർ (1915-1945) എന്ന വൈദീകന്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വ്യക്തിയായിരുന്നു ഫാ. കാൾ. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തു ദാഹാവിൽ ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയത്തിലെ പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ 1944 ഡിസംബർ 17നു ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റാണ് കാളിനെ ക്രിസ്തുവിൻ്റെ പുരോഹിതനായി അഭിഷേകം ചെയ്തത്. ഡിസംബർ 26 നു വിശുദ്ധ സ്റ്റീഫന്റെ തിരുനാൾ ദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു

ഈ വർഷം ജൂൺ 23 നു (1996 ജൂൺ 23 ) കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയതിന്റെ രജത ജൂബിലി വർഷമായിരുന്നു. ഈശോയെ ജീവിതത്തിൻ്റെ സർവ്വസ്വവുമായി കണ്ട കാൾ 1934 മെയ് 1 ന് തന്റെ തൻ്റെ ഡയറിയിൽ എഴുതി: "ക്രിസ്തുവേ നീ എന്റെ അഭിനിവേശമാണ് (Passion) ! ക്രിസ്തുവേ വൈമനസ്യം കാണിക്കാതെ ഞാൻ നിനക്കു എന്റെ ജീവിതം നൽകുന്നു. ഈ ജീവിതത്തിൽ എന്തു ചെയ്യണമെന്ന് നീ മാത്രം തീരുമാനിച്ചാലും, ഫിയാത്ത്. "

ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കണ്ട വ്യക്തിയായിരുന്നു യൗസേപ്പിതാവ്. മനുഷ്യന്റെ ബോധത്തിന്റെ തലത്തിൽ ഉയർന്നുവരുന്ന ശക്തമായ ബോധ്യത്തിൻ്റെയും കാഴ്ചപ്പാടുകളുടെയും ബഹിർസുഫ് രണമാണല്ലോ അഭിനിവേശം. ജിവിതവിജയത്തിനാവശ്യമായ പോസറ്റീവ് എനർജി അതു നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കരുതുന്നവർ തീർച്ചയായും രക്ഷയുടെ, ജീവിതവിജയത്തിന്റെ പാതയിലാണ്.ഈശോ അഭിനിവേശമാകുന്ന ജീവിതം ഒരു തുറന്ന സുവിശേഷമാകുന്നു, അപരർക്കു സൗഖ്യവും സന്തോഷവും സമാധാനവും നൽകുന്ന സുവിശേഷം. അത്തരക്കാരുടെ ജീവിതത്തിന്റെ ലക്ഷ്യം ഈ ജീവിതമല്ല മറ്റൊരു ജീവിതമാണ്. സ്വർഗ്ഗം ദർശിച്ചു കൊണ്ടുള്ള ഈ ജീവിത ശൈലിയിൽ ആത്മപരിത്യാഗവും ആത്മസമർപ്പണവും ഉൾപ്പെടുന്നു. യൗസേപ്പിതാവിന്റെ നിശബ്ദ ജീവിതം അതാണു നമ്മെ പഠിപ്പിക്കുന്നത്.


Related Articles »