India - 2025
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ആരംഭിച്ചു
21-08-2021 - Saturday
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനൊരുക്കമായ നവനാള്‍ ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ആരംഭിച്ചു. നവനാളിന്റെ ആദ്യദിനത്തില്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്കുശേഷം റെക്ടര്‍ ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായാണു തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നേതൃത്വം നല്കും.