Seasonal Reflections - 2024

ജോസഫ്: നിത്യജീവൻ നൽകുന്ന വചനത്തിന്റെ കാവൽക്കാരൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 22-08-2021 - Sunday

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.(യോഹന്നാന്‍ 6 : 68) ശിഷ്യ പ്രമുഖനായ പത്രോസ് ഈശോയോടു ചോദിക്കുന്ന ചോദ്യവും അതിനു അവൻ തന്നെ നൽകുന്ന നിരീക്ഷണവുമാണിത്. ഈശോയുടെ വചനം കഠിനമായതിനാൽ അവനെ ഉപേക്ഷിച്ചു പോകാൻ ധാരാളം അനുയായികൾ തിരുമാനിക്കുമ്പോൾ പത്രോസ് ഉൾപ്പെടയുള്ള ശിഷ്യന്മാർ അവനോടൊപ്പം ഉറച്ചു നീങ്ങാൻ തീരുമാനിക്കുന്നു . ഈശോയുടെ കൂടെ വസിക്കാൻ തീരുമാനമെടുക്കുന്നു. ഈശോയുടെ കൂടെ വസിക്കുക എന്നാൽ ഈശോയെ ജീവിതത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കുക എന്നാണ്.

ദൈവപുത്രൻ നിത്യജിവൻ്റെ വചസ്സുമായി മനുഷ്യനായി ഭൂമിയിൽ ജനിക്കുമ്പോൾ അവനോടൊത്തു വസിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ് ജോസഫ്. യൗസേപ്പിതാവെന്ന ദൈവത്തിൻ്റെ നിശബ്ദ സുവിശേഷത്തിൻ്റെ ഇതിവൃത്തം തന്നെ ഈശോയോടൊത്തുള്ള യൗസേപ്പിതാവിൻ്റെ ജീവിതമായിരുന്നു. യൗസേപ്പിതാവിൻ്റെ ജീവിതം തിരഞ്ഞെടുപ്പിൻ്റെ ജീവിതമായിരുന്നു ദൈവഹിതത്തെ തിരഞ്ഞെടുക്കുന്നതിൻ്റെയും അതിനോടൊത്തു സഹകരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതിൻ്റെയും നിത്യജീവൻ്റെ വചനത്തിൻ്റെ കാവൽക്കാരനായിരുന്നു യൗസേപ്പിതാവ്. അവനെ സമീപിക്കുന്നവർക്കു നിത്യജീവനായ ഈശോയെ അവൻ സമൃദ്ധമായി നൽകും.


Related Articles »