Youth Zone

നാലാമത്തെ കുട്ടിയുടെ മുതല്‍ ജനനത്തോട് അനുബന്ധിച്ചു 10,000 രൂപ സഹായം: മാതൃകയായി കോലഞ്ചേരി ഇടവകാംഗമായ യുവ വിശ്വാസി

പ്രവാചകശബ്ദം 09-09-2021 - Thursday

കോലഞ്ചേരി : പ്രോലൈഫ് നിലപാട് പിന്തുടരുന്നവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ഇക്കാലഘട്ടത്തില്‍ ഇടവകയിലെ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോടനുബന്ധിച്ചു പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ച് യുവാവിന്റെ മഹത്തായ മാതൃക. എറണാകുളം അങ്കമാലി അതിരൂപതയിലെ കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവാണ് മാതൃകയായി മാറിയിരിക്കുന്നത്. ഇത്തരമൊരു പദ്ധതി മനസ്സിൽ നേരത്തെ ഉണ്ടായിരുന്നുവെന്നും പാലാ ബിഷപ്പിന്റെ സർക്കുലർ കൂടി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായെന്നും ഇതുപോലെ ഉള്ള കാര്യങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാൻ മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ജോജി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് സംബന്ധിച്ചു സന്നദ്ധത അറിയിച്ചുക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവക വികാരിയായ ഫാ. സഞ്ജുവിന് കൈമാറിയ കത്തും ജോജി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷവുമായി ബന്ധപെട്ടു മറ്റുള്ള രൂപതകളിലും ഇടവകകളിലും ക്രിസ്തീയ കുടുംബക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോയെന്നും ഇടവകയിലും പിതാവായ 'ഊട്ടുപുരക്കൽ വർഗീസ് ആന്റണിയുടെ പേരിൽ പദ്ധതി ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നതായും ജോജിയുടെ കത്തില്‍ പറയുന്നു.

ഓരോ കുടുംബത്തിലെയും നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോടനുബന്ധിച്ചു 10,000 രൂപ പതിനായിരം രൂപ സാമ്പത്തിക സഹായം ചെയ്യാൻ താല്പര്യപ്പെടുന്നു. ക്രിസ്തീയ കുടുംബങ്ങളിൽ ധാരാളം മക്കൾ വേണ്ടതിന്റെ ആവശ്യകത ഇന്ന് പല കാരണങ്ങളാൽ ഏറി വരുമ്പോൾ, അതിനു സഭയോട് ചേർന്ന് നിന്നുകൊണ്ട് എന്നാൽ കഴിയുന്ന ഒരു സഹായം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും അതിനു വേണ്ട പിന്തുണ നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്. സഹായം നല്കാന്‍ ജോജി സന്നദ്ധത അറിയിച്ചത് ഇടവക വികാരി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം നിരവധി പേരാണ് ജോജിയുടെ മാതൃകാപരമായ നിലപാടിന് അഭിനന്ദനം അറിയിച്ച് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ ജോജിയുടെ കത്തും കുറിപ്പും വാട്സാപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തിന്റെ ഭാഗമായി നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരിന്നു.

സാമ്പത്തിക സഹായവും ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുക്കൊണ്ടാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്. ഇതിന് പിന്നാലേ സമാനമായ ക്ഷേമപദ്ധതികളുമായി വിവിധ രൂപതകളും സന്യാസിനി സമൂഹങ്ങളും രംഗത്തുവന്നു. എന്നാല്‍ പ്രോലൈഫ് നിലപാട് പിന്തുടരുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി വിശ്വാസികള്‍ തന്നെ രംഗത്തു വരുന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »