Life In Christ - 2024

ക്രൂശിതനായ യേശുവിനായി ഹൃദയം തുറക്കാതെ രൂപം പോക്കറ്റില്‍ കൊണ്ടുനടന്നിട്ടു എന്തുകാര്യം: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 15-09-2021 - Wednesday

പ്രെസോവ്: ക്രൂശിതനായ യേശുവിനെ നോക്കിനിൽക്കാതെ, നമ്മുടെ ഹൃദയം അവനായി തുറക്കാതെ ക്രൂശിതരൂപം കഴുത്തിലും, വീട്ടിലും, കാറിലും, പോക്കറ്റിലും കൊണ്ടുനടന്നിട്ടും എന്താണ് പ്രയോജനമെന്ന ചോദ്യമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. സ്ലോവാക്യായില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ ഇന്നലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ പ്രെസോവിൽ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണെന്നും നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും തന്റെ മേൽ ഏറ്റെടുത്ത് നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാമെന്നും പാപ്പ പറഞ്ഞു.

വാക്കുകളില്ലാതെ ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കാൻ നാം പരാജയപ്പെട്ട് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്നം കാണാൻ ഇഷ്ടപ്പെടാം. ഇത് ഒരു വലിയ പ്രലോഭനമാണ്. പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എങ്കിലും കുരിശില്ലാത്ത ക്രൈസ്തവ വിശ്വാസം ലൗകീകവും വന്ധ്യവുമാണ്. സ്വയം രക്ഷിക്കാമായിരുന്നിട്ടും ഏറ്റം ബുദ്ധിമുട്ടേറിയ കുരിശിന്റെ മാർഗ്ഗം അവൻ തിരഞ്ഞെടുത്തത് നിരാശയുടെയും, ആകുലതയുടേയും, തഴയപ്പെടലിന്റെയും, സ്വന്തം ദുരിതങ്ങളുടേയും തെറ്റുകളുടേയും അപവാദങ്ങൾക്കിടയിൽ ഭൂമിയിൽ ആർക്കും അവനെ കണ്ടെത്താൻ കഴിയാതെ വരരുത് എന്നതിനാലാണ്.

ദൈവം ഉണ്ടാവില്ല എന്ന് നമ്മൾ കരുതിന്നിടത്ത് അവൻ വന്നു. നിരാശനെ രക്ഷിക്കാൻ നിരാശ രുചിച്ചും, നമ്മുടെ കഠിനമായ മനോവേദനകൾ സ്വയം ഏറ്റെടുത്ത് "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനെന്നെ ഉപേക്ഷിച്ചു " എന്ന് കുരിശിൽ നിലവിളിച്ചു. അതിനാൽ അവനോടൊപ്പം നമ്മൾ ഒരിക്കലും തനിച്ചല്ല, കുരിശിന്റെ മഹത്വം കാണാൻ പഠിക്കേണ്ടത് കുരിശാകുന്ന പുസ്തകം തുറന്ന് വായിക്കുന്നതിലൂടെയാണ് എന്ന് ചില വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നുണ്ട്. കുരിശിലെ യേശുവിനു നേരെ തുറക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാമെന്ന് ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »