Meditation. - June 2024

വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സ്‌നേഹം ലോകത്ത് സമാധാനം പ്രദാനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 19-06-2016 - Sunday

''ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു: ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും" (യോഹന്നാന്‍ 6:57).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 19

ലോകത്ത് സമാധാനം നിലനിര്‍ത്താനും ധാരണയും രമ്യതയും സൃഷ്ടിക്കുവാനുള്ള ആഗ്രഹവും ശക്തിപ്പെടുത്തിക്കൊണ്ട് രാഷ്ട്രങ്ങളെ പരസ്പരം അടുപ്പിക്കുന്നതു വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സ്‌നേഹമാണ്. വിശുദ്ധ കുര്‍ബ്ബാനയുടെ സമാധാനദായകമായ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുവാനാണ് ക്രിസ്ത്യാനികള്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. യേശു പറയുന്നു ''സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവ പുത്രന്മാരെന്ന് വിളിക്കപ്പെടും'' (മത്തായി 5:9). അതിനാല്‍ യേശു പ്രഖ്യാപിച്ച ''അഷ്ടസസൗഭാഗ്യങ്ങള്‍'' ജീവിതത്തില്‍ നടപ്പിലാക്കുവാന്‍ വിശുദ്ധ കുര്‍ബ്ബാന സഹായിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പിതാവിന്റെ മക്കള്‍ ക്രിസ്തുവിന്റെ ജീവന്‍ സ്വീകരിക്കുന്നു; ദൈവീക വരത്തിനായി വിധിക്കപ്പെട്ട മനുഷ്യരുടെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന അവിടുത്തെ സ്‌നേഹത്തിന്റെ ജീവനാണ് വിശുദ്ധ കുര്‍ബാന.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »