Social Media - 2024

മെത്രാൻ പറഞ്ഞതു ഇനിയും മനസിലാക്കത്തവർ...!

ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ 15-09-2021 - Wednesday

കുറവിലങ്ങാട് പള്ളിപ്രസംഗം കഴിഞ്ഞിട്ട് ആഴ്ച ഒന്നായിട്ടും ഇപ്പോഴും ആ പ്രസംഗത്തിലെ പ്രധാനവിഷയം ചർച്ചയാക്കാതെ പൊതുജനമദ്ധ്യത്തിൽനിന്നു മറച്ചുപിടിച്ചിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ. അതിനവർക്ക് കമ്പനികൊടുക്കുന്നതാകട്ടെ ഭരണ, പ്രതിപക്ഷനിരകളിലെ പല നേതാക്കന്മാരും മുസ്ലീം നേതാക്കന്മാരും ഒപ്പം ക്രൈസ്തവസമൂഹത്തോടെന്നതിനേക്കാൾ മറ്റു പലതിനോടും കൂറുപുലർത്തുന്ന ചില ക്രൈസ്തവ പുരോഹിതരും... ഇക്കൂട്ടരുടെയെല്ലാം പ്രതികരണങ്ങൾ ആവർത്തിച്ച് എഴുതിയും കാണിച്ചും യഥാർത്ഥപ്രശ്നത്തെ പൊതുസമൂഹത്തിന്റെ ചിന്തയിൽനിന്നു അകറ്റിനിർത്താനുള്ള ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ വിഫലശ്രമങ്ങൾ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. കാരണം അവർ എത്രമാത്രം മറച്ചുപിടിച്ചോ അതിലേറെ ശക്തിയോടെ യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിലെത്തിക്കഴിഞ്ഞു. ഈ വിവാദത്തോടെ സോഷ്യൽ മീഡിയായെന്ന സമകാലിക മാധ്യമത്തിന്റെ പ്രസക്തിയും ശക്തിയുമെന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്.

നാർക്കോട്ടിക് ജിഹാദെന്നു കേട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പൊതുവിജ്ഞാനം എന്തുമാത്രമാണെന്നു വെളിവാകുന്നതാണ് സോഷ്യൽമീഡിയായിലൂടെ പുറത്തുവരുന്ന വിവരങ്ങൾ. അതിലേറെ പരിതാപകരമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥ. പത്തുവർഷങ്ങൾക്കുമുമ്പുതന്നെ അന്താരാഷ്ട്രസമൂഹങ്ങളിൽ ചിന്താവിഷയമായിരുന്ന നർക്കോട്ടിക് ജിഹാദെന്ന വിഷയം തങ്ങൾ ആദ്യമായി കേൾക്കുന്നത് പാലാ മെത്രാന്റെ വാക്കുകളിൽനിന്നാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുകൂകുന്ന മാധ്യമപ്രവർത്തകർക്ക് യോജിക്കുന്ന പണിയെന്തെന്ന് അവരുതന്നെ ചിന്തിക്കണം. മെത്രാനെ ചാരി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന യഥാർത്ഥ കുളംകലക്കികൾ ആരെന്നു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പണിപാളിയെന്നു മനസിലാക്കിയ ചില മാധ്യമങ്ങൾ കൌശലപൂർവം തങ്ങളുടെ നിലപാടുകൾ മയപ്പെടുത്തുന്നതും ഈ ദിവസങ്ങളിൽ കാണാനിടയായി.

ഇനി മെത്രാൻ പറഞ്ഞതിന് തെളിവെന്താണെന്നു ചോദിച്ചവർക്കും ഇപ്പോൾ തൃപ്തിയായിട്ടുണ്ടാവും. തെളിവുകളുടെ പൂരമല്ലേ സോഷ്യൽമീഡിയാ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിൽകൂടുതൽ ഡേറ്റാകൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്ഥിതിക്ക് ഇനിയെന്താവുമോ തെളിവില്ലെന്നു വിലപിച്ചിരുന്നവരുടെ നിലപാടുകൾ...

പക്ഷേ ഇന്നും കണ്ടു ഒരു വൈദികന്റെ സമുദായവഞ്ചനയുടെ രുചിയുള്ള കുറിപ്പ്. പാലാ മെത്രാന്റെ വാക്കുകൾ ചരിത്രമാണോ അതോ വെറും സങ്കല്പമാണോയെന്ന് സർവവിജ്ഞാനകോശമായ അദ്ദേഹത്തിനു ഉറപ്പില്ലത്രേ.

മെത്രാൻ അനുധാവനം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ സഭാതലവനായ മാർപാപ്പായെ ആണത്രെ. എത്ര നിഷ്ക്കളങ്കവും പക്വവുമായ ഉപദേശം! അതു നല്കുന്നതോ സ്വന്തം സഭാതലവനെതിരെ എല്ലാ നീചകുതന്ത്രങ്ങളും മെനയുന്ന കറുത്തമനസിന്റെ ഉടമയും!! എതായാലും അദ്ദേഹത്തിന്റെ ഈ കുറിപ്പും തന്റെ സ്വഭാവത്തിനും നിലപാടുകൾക്കും അടിവരയിടുന്ന മറ്റൊരു രേഖയായി കരുതാം.

പ്രിയപ്പെട്ട മാധ്യമപ്രവർത്തകരോട് പറയാനുള്ളത് ഇനിയെങ്കിലും നിങ്ങൾ മറച്ചു പിടിച്ചിരിക്കുന്ന യഥാർത്ഥ വിഷയം ചർച്ചയ്ക്കെടുക്കണമെന്നതാണ്. എല്ലാ ചാനലുകളിലെയും പ്രധാനപ്പെട്ട അവതാരകരൊക്കെ നമുക്കൊപ്പമാണെന്ന് അഭിമാനത്തോടെ ഓരോ മാധ്യമപ്രവർത്തകന്റെയും പേരെടുത്തുപറഞ്ഞ് പ്രസംഗിക്കുന്ന ഒരു മുസ്ലീം നേതാവിന്റെ വീഡിയോ സോഷ്യൽമീഡിയായിൽ കറങ്ങിനടക്കുന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുകാണുമല്ലോ. അതങ്ങനെതന്നെയാണെന്നും നിങ്ങൾ നിഷ്പക്ഷരല്ലെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യത്തെ തിരുത്താൻ ഇനിയെങ്കിലും നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങൾ പൊതുജനമദ്ധ്യത്തിൽ കൂടുതൽ അവഹേളിതരായിത്തീരുകയേയുള്ളു.

ഈ വിഷയത്തിൽ രാഷ്ട്രീയഭിന്നത മറന്ന് ഒരേ ഈണത്തിൽ സംസാരിക്കുന്ന വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാരോടു പറയാനുള്ളത് നിങ്ങളുടെ പ്രഥമലക്ഷ്യം രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയും സുരക്ഷിതത്വവുമായിരിക്കണമെന്നതാണ്. സമൂഹത്തിൽ കുറേകാലമായി ഒളിഞ്ഞുംതെളിഞ്ഞും കണ്ടുകൊണ്ടിരിക്കുന്ന ചില തിന്മകളെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ മെത്രാനെ കോക്രികാണിക്കുന്നതവസാനിപ്പിച്ച് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളായി ഇനിയെങ്കിലും മാറാൻ ശ്രമിക്കുക. ഒരു സമുദായത്തിന്റെ മുഴുവൻ ആശങ്കകളോട് പരിഹാസഭാവത്തിൽ പ്രതികരിച്ചിട്ട് സഭയും സംഘപരിവാറും കൈകോർക്കുന്നുവെന്നൊക്കെ നിലവിളിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ലെന്ന് ഇനി എന്നാണ് നിങ്ങൾ പഠിക്കുക!

മുസ്ലീം നേതാക്കന്മാരോടു ഒരിക്കൽക്കൂടി പറയാനുള്ളത് ഇന്ന് പൊതുസമൂഹം മുസ്ലീം സമുദായത്തെ സംശയത്തോടെ നോക്കിക്കാണുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും നിങ്ങൾക്കുതന്നെയാണെന്നതാണ്. കാരണം നിങ്ങളുടെ സമുദായത്തിലെ ഏതാനും ചിലർ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ നിങ്ങൾ ഒരിക്കലും തള്ളിപ്പറയുന്നില്ല. തൊടുപുഴയിലെ കിരാതമായ അക്രമത്തിലും എരുമേലി സ്കൂളിൽ കള്ളപ്രചരണം മറയാക്കി നടത്തിയ അതിക്രമങ്ങളിലും അതു പൊതുജനം മനസിലാക്കിയതാണ്. അതുതന്നെയാണ് ഇപ്പോഴും നിങ്ങളുടെ നിലപാടെന്നത് നിർഭാഗ്യകരമാണ്.

സ്വന്തം വിശ്വാസികൾക്ക് ചില അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു കൊടുത്ത മെത്രാനെ വർഗീയത പറയുന്നയാളായി ചിത്രീകരിച്ച് അപഹസിക്കുന്നതിനുപകരം അങ്ങനെയുള്ള തിന്മകളെ ഞങ്ങളും തള്ളിക്കളയുന്നുവെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നുമായിരുന്നില്ലേ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന മുസ്ലീം നേതാക്കന്മാർ പറയേണ്ടിയിരുന്നത്? അതു പറയാത്തിടത്തോളംകാലം ഈ സംഭവിക്കുന്നതെല്ലാം മുസ്ലീം സമുദായത്തിന്റെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.

നാട്ടിലെ മതസൌഹാർദവും സമാധാനാന്തരീക്ഷവും നിലനിൽക്കാൻവേണ്ടത് തിന്മകളെക്കുറിച്ചു നിശബ്ദത പാലിക്കുകയെന്നതല്ല, മറിച്ച് ആ തിന്മകളെ പിഴുതുമാറ്റാൻ പൊതുസമൂഹത്തോടൊപ്പം കൈകോർക്കുകയെന്നതാണ്. അതിനിയും താമസിക്കുന്നത് അപകടമാണെന്ന് നാം തിരിച്ചറിയണം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »