Seasonal Reflections - 2024

ജോസഫ്: ശുശ്രൂഷകനായി ജീവിച്ചവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 19-09-2021 - Sunday

മറ്റുള്ളവർക്കു ശുശ്രൂഷാ ചെയ്യുക എന്നത് ക്രൈസ്തവ ജീവിത ശൈലിയും കടമയുമാണ്. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കാനാണ്. നിത്യ ജീവൻ നൽകുന്ന കൂദാശയായിരുന്നു അവൻ്റെ ശുശ്രൂഷാ ജീവിതം. ശുശ്രൂഷയിലൂടെയേ സ്വർഗ്ഗരാജ്യം കരഗതമാക്കാൻ നമുക്കു കഴിയു എന്നു ഈശോ പഠിപ്പിക്കുന്നു.

ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ, ശുശ്രൂഷിക്കുവാന്‍ വന്ന ദൈവപുത്രന്‍റെ മനോഭാവം തന്നെയായിരുന്നു അവൻ്റെ വളർത്തു പിതാവിനും. അവൻ സ്വർഗ്ഗരാജ്യത്തില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കിയത് ഈശോയെയും മറിയത്തെയും ശുശ്രൂഷിച്ചതു വഴിയാണ്. ശുശ്രൂഷയിലൂടെയേ ശിഷ്യൻ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുകയും സ്വർഗ്ഗരാജ്യത്തിൽ വലിയവനവുകയും ചെയ്യുകയുള്ളു.

ശുശ്രൂഷിക്കപ്പെടാൻ മാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനുള്ള മറുമരുന്നാണ് യൗസേപ്പിതാവിൻ്റെ ജീവിതം. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ പരാതിയോ പരിഭവമോ അദ്ദേഹത്തിനില്ലായിരുന്നു. ദൈവത്തിനും മനുഷ്യർക്കും ശുശ്രൂഷ ചെയ്യുന്നതിൽ സദാ സന്നദ്ധനും അതിൽ സംതൃപ്തി കണ്ടെത്തിയ വ്യക്തിയും ആയിരുന്നു യൗസേപ്പിതാവ്. ഈശോയുടെ പരസ്യ ജീവിതകാലത്തു യൗസേപ്പിതാവ് ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ ഉള്ളവർക്കാണ് ദൈവരാജ്യമെന്ന് യൗസേപ്പിതാവിനെ ചൂണ്ടി ഈശോ ഒരു പക്ഷേ പറയുമായിരുന്നിരിക്കാം.


Related Articles »