India - 2024

ദുരന്തമുഖത്ത് കരുതലായി മാര്‍ ജോസഫ് കല്ലറങ്ങാട്ടും യുവ വൈദികരും

21-10-2021 - Thursday

പാലാ: ഉരുൾപൊട്ടലും വെള്ളപൊക്കവും കനത്ത മഴയും സൃഷ്ടിച്ച കടുത്ത ദുരിതത്തിൽ കൂട്ടിക്കൽ ടൗണിൽ ശുചീകരണത്തിന് സഹായവുമായി പാലാ രൂപതയിലെ പതിനഞ്ചോളം വൈദികർ. പണിയായുധങ്ങളുമായി കൂട്ടിക്കൽ ടൗണിൽ എത്തിയ യുവവൈദികരും യുവജനങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്ന കട വൃത്തിയാക്കി. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വൈദികർ വൃത്തിയാക്കുന്ന കൂട്ടിക്കൽ ടൗണിലുള്ള കടയിൽ എത്തിച്ചേർന്ന് പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

അടിയന്തരമായി വൃത്തിയാക്കി വീടുകൾ വാസയോഗ്യമാക്കിയതിനു ശേഷം കൂട്ടിക്കൽ ദേശത്തിന്റെ പുനർ നിർമ്മാണത്തിനും ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളുമായി ചേർന്ന് എല്ലാ സഹകരണവും നൽകുമെന്ന് ബിഷപ്പ് പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി ഭാവി പദ്ധതികൾ നിശ്ചയിക്കാൻ കൂട്ടിക്കൽ പള്ളിയിൽ വൈകുന്നേരത്തോടെ എത്തിച്ചേർന്നു. ദുരന്തമുഖത്ത് സഹായവുമായി വിവിധ രൂപതകൾ സജീവമാണ്.


Related Articles »