Seasonal Reflections - 2024

വീരോചിതനായ യൗസേപ്പിതാവ്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 25-10-2021 - Monday

വിശുദ്ധ ആൻ്റണി ക്ലാരെറ്റിന്റെ ഓർമ്മ ദിനമാണ് ഒക്ടോബർ 24. ക്രിസ്തീയ പുർണ്ണത മൂന്നു കാര്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നു വിശുദ്ധ ആൻ്റണി പഠിപ്പിക്കുന്നു: "വിരോചിതമായി പ്രാർത്ഥിക്കുന്നതിൽ, സാഹസികമായി അധ്വാനിക്കുന്നതിൽ, വിരോചിതമായി സഹിക്കുന്നതിൽ". ഈശോയുടെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിക്കാൻ തയ്യാറായ യൗസേപ്പിതാവ് വിരോചിതമായി തന്നെ മനുഷ്യ രക്ഷാകർമ്മത്തിൽ സഹകരിക്കാൻ സമ്മതം മൂളുകയായിരുന്നു.

ദൈവ പ്രമാണങ്ങൾ പാലിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന യൗസേപ്പിതാവ് വിരോചിതമായി പ്രാർത്ഥിച്ചു. ദൈവ പദ്ധതികളോടു സഹകരിക്കാൻ ആ വത്സല പിതാവ് വിരോചിതമായി അധ്വാനിച്ചു. സഹനങ്ങൾ നിറഞ്ഞതായിരുന്നു ദൈവീക പദ്ധതികളോടുള്ള സഹകരണം. വിരോചിതമായി അതിനോടു പ്രത്യുത്തരിക്കാൻ യൗസേപ്പിതാവിനു നൂറു ശതമാനം സാധിച്ചു എന്നതാണ് നസറത്തിലെ നീതിമാനായ ആ മരപ്പണിക്കാരൻ്റെ മഹത്വം. പൂർണ്ണതയിലേക്കുള്ള ക്രിസ്തീയ ജീവിതപാതയിൽ വിരോചിതമായി പുരോഗമിക്കുവാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.


Related Articles »