Faith And Reason

ചരിത്രത്തിലെ ഏറ്റവും മാനവികതയാര്‍ന്ന സന്ദേശമാണ് സുവിശേഷം: യുനെസ്കോയ്ക്കു നല്‍കിയ സന്ദേശത്തില്‍ പാപ്പ

പ്രവാചകശബ്ദം 15-11-2021 - Monday

വത്തിക്കാന്‍ സിറ്റി: സുവിശേഷം ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണെന്നും അത് എല്ലാ കാലഘട്ടത്തിലും മാനവകുടുംബത്തിൻറെ ശാസ്ത്രീയവും സാംസ്കാരികവുമായ വളർച്ചയ്ക്കും പ്രചോദനമേകിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചരിത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും മാനവികതയാർന്ന സന്ദേശം സുവിശേഷമാണെന്നും സഭ സുവിശേഷത്തിന്റെ സേവനത്തിനായി നിലകൊള്ളുന്നുവെന്നും പാപ്പ പറഞ്ഞു.

ഈ സേവനാഭിമുഖ്യമാണ് യുനെസ്കൊയുമായി സഭയ്ക്കുള്ള സവിശേഷബന്ധത്തിന് നിദാനം. സമാധാനം, മനുഷ്യ വ്യക്തിയുടെ സമഗ്രമായ പുരോഗതി, നരകുലത്തിൻറെ സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയ്ക്കായുള്ള പൊതുവായ സേവനത്തിൽ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന, പരിശുദ്ധസിംഹാസനത്തിൻറെ സവിശേഷ പങ്കാളിയായി ഭവിച്ചിരിക്കുന്നു. യുനെസ്കോയുടെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് കൊണ്ടാണ് സന്ദേശം സമാപിക്കുന്നത്. യുനെസ്കോ വാര്‍ഷികാഘോഷത്തില്‍ പാപ്പയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചിരിന്നു. 1945 നവംബര്‍ 16-ന് ലണ്ടനിൽവച്ചാണ് യുനെസ്കൊ സ്ഥാപിതമായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 60