Youth Zone - 2024

സ്പോർട്സിനും ഷോപ്പിംഗിനും മുന്‍പ് ഞായറാഴ്ച കുർബാനയ്ക്കു പ്രാധാന്യം നല്‍കുക: ആഹ്വാനവുമായി ബ്രിട്ടീഷ് മെത്രാന്മാർ

പ്രവാചകശബ്ദം 20-11-2021 - Saturday

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കുന്ന സാഹചര്യത്തിൽ ദേവാലയങ്ങളിലേക്കു തിരികെ മടങ്ങാൻ വിശ്വാസികളോട് ആഹ്വാനവുമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി. ഏറെ നാളായി യുകെയിലുള്ള വിശ്വാസികൾ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ഓൺലൈൻ തിരുക്കർമ്മങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഇളവുകളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയെ 'സമ്മാനം' എന്നാണ് മെത്രാൻ സമിതി വിശേഷിപ്പിച്ചത്. ദേവാലയത്തിൽ ആരാധനയ്ക്കായി എത്തേണ്ടതിനു പകരം ഞായറാഴ്ച ദിവസങ്ങളിൽ മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നുണ്ടോയെന്ന് വിശ്വാസികൾ വിചിന്തനം ചെയ്യണമെന്ന് മെത്രാൻ സമിതി പറഞ്ഞു. കായിക വിനോദം, ഷോപ്പിംഗ്, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളായി അവർ ചൂണ്ടിക്കാട്ടി.

ദൈവത്തിന്റെ ഏറ്റവും വിശുദ്ധ ജനം എന്ന നിലയിൽ ഏറ്റവും ശ്രേഷ്ഠമായി ദൈവത്തെ മഹത്വപ്പെടുത്താനും, ദൈവത്തിന് നന്ദി പറയാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. 'ആമേൻ' പറഞ്ഞുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള സ്നേഹമാണ് നാം പ്രകടമാക്കുന്നത്. വിശുദ്ധ കുർബാനയ്ക്കുശേഷം നാം അയക്കപെടുമ്പോൾ സഹായം ആവശ്യമുള്ളവരോടുള്ള സ്നേഹം നാം പ്രകടമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ നീക്കിയിട്ടുണ്ടെങ്കിലും, വൈറസ് പടരാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ആരോഗ്യപരമായ മുന്‍കരുതല്‍ എടുക്കണമെന്നും മെത്രാൻ സമിതി പ്രസ്താവിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 23