Faith And Reason - 2024

കെനിയയില്‍ മുന്നൂറോളം പേര്‍ കൂട്ടത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു

പ്രവാചകശബ്ദം 21-11-2021 - Sunday

നെയ്‌റോബി: കെനിയയിലെ നെയ്‌റോബിയില്‍ യുവജനങ്ങളും മുതിര്‍ന്നവരും അടക്കം മുന്നൂറോളം പേര്‍ കൂട്ടത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു. കിയാംബു കൗണ്ടിയിലെ കൊമോത്തായിയിലുള്ള സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിന്റെ ഒമ്പത് ഉപ ഇടവകകളിൽ നിന്നെത്തിയ യുവജനങ്ങളാണ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച് വിശ്വാസ നവീകരണം നടത്തിയത്. ​അനേകം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാന്‍ ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച നെയ്‌റോബിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോണ്‍. ഡേവിഡ് കമാവു പറഞ്ഞു.

വിശ്വാസത്തില്‍ നിങ്ങൾ മുതിർന്നവർ ആയതിനാൽ ആത്മീയമായി മുതിർന്നവരാകാൻ അഭ്യര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക കൂട്ടായ്മയിലെ നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ വിശ്വാസത്തോടുള്ള പ്രതിബദ്ധതയാണ് കൂദാശ സ്വീകരിക്കാന്‍ ഇരിന്നവരുടെ എണ്ണ കൂടുതലിന് പിന്നിലെ കാരണമെന്ന് കോമോത്തായി ഇടവകയുടെ ചുമതലയുള്ള വൈദികൻ ഫാ. മൈക്കൽ മുംഗായി വിശദീകരിച്ചു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കെനിയ. ജനസംഖ്യയുടെ 85.52% ക്രിസ്തു വിശ്വാസമാണ് പിന്തുടരുന്നത്. .ഇസ്ലാം, ബഹായി, ബുദ്ധമതം, ഹിന്ദുമതം, തുടങ്ങീയ മതങ്ങളാണ് മറ്റുള്ളവര്‍ പിന്തുടരുന്നത്,

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 61