Seasonal Reflections - 2025
ജോസഫ്: ജീവിതം കൊണ്ട് ദൈവ നാമത്തെ മഹത്വപ്പെടുത്തിയവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 23-11-2021 - Tuesday
ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇൻഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗർ പള്ളിയിലെ ഫോട്ടോ ഗാലറിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക’’.
പ്രാർത്ഥിക്കുന്ന റാണി എന്നറിയപ്പെട്ടിരുന്ന സി. റാണി മരിയയുടെ ഈ പ്രാർത്ഥനയിൽ
യൗസേപ്പിതാവിൻ്റെ ചൈതന്യം നിഴലിച്ചു നിൽപ്പുണ്ട്. ശക്തരെ നിയന്ത്രിക്കാൻ ദൈവ പിതാവു തിരഞ്ഞെടുത്തു ലോക ദൃഷ്ടിയിലെ ദുർബലനായിരുന്നു യൗസേപ്പിതാവ്. മഹത്വമോ പ്രതാപമോ ഇല്ലാത്ത നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരൻ. ദൈവപിതാവിന്റെ വാക്കുകൾ ശ്രവിച്ച് ദൈവപുത്രനെ വളർത്തി ദൈവമാതാവിനെ സംരക്ഷിച്ച് രക്ഷാകര ചരിത്രത്തിലെ ശക്തമായ സാന്നിധ്യമായി യൗസേപ്പിതാവു മാറുന്നു.
മധ്യപ്രദേശിലെ ഇൻഡോറിലെയും ഉദയനഗറിലെയും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെ അനീതികൾ വർദ്ധിച്ചപ്പോൾ ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലയായ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നു അവൾ മനസ്സിലാക്കി, പാവങ്ങൾക്കു വേണ്ടി സി.റാണി നിലകൊണ്ടതിന്റെ പരിണിത ഫലമായിരുന്നല്ലോ 1995 ഫെബ്രുവരി 25ലെ അവളുടെ രക്തസാക്ഷിത്വം.
രക്തസാക്ഷിത്വം വഴി റാണി മരിയയും ക്ഷമയുടെ മഹനീയ മാതൃക നൽകി സ്വന്തം മകളുടെ ഘാതകനായ സമുന്ദര്‍ സിങ്ങിനോടു ക്ഷമിച്ച പുല്ലുവഴി വട്ടാലിൽ കുടുംബവും ദൈവനാമത്തിനു ജീവിതംകൊണ്ടു മഹത്വം നൽകി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവ നാമത്തെ മഹത്വപ്പെടുത്തിയവനായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിലൂടെ ദൈവത്തോടൊപ്പം യാത്ര ചെയ്തു അവിടുത്തെ മഹത്വപ്പെടുത്തിയ നീതിമാനായ യൗസേപ്പിതാവ് സാക്ഷ്യ ജീവിതത്തിലൂടെ ദൈവതിരുനാമത്തിനു മഹത്വം നൽകാൻ നമ്മെ സഹായിക്കട്ടെ.:
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക