Events - 2024

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" താമസിച്ചുള്ള ക്രിസ്മസ് അവധിക്കാല ധ്യാനങ്ങൾ ഡിസംബർ 27 മുതൽ 31 വരെ: രെജിസ്ട്രേഷൻ തുടരുന്നു :

ബാബു ജോസഫ് 28-11-2021 - Sunday

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 27 മുതൽ മുതൽ 31 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം , വെള്ളി ദിവസങ്ങളിൽ ) താമസിച്ചുള്ള രണ്ട് ധ്യാനങ്ങൾ വെയിൽസിലെ കെഫെൻലീ വച്ച് നടത്തുന്നു. www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.

സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . 27 ന് ഉച്ചയ്ക്ക് 2 മണി മുതൽ 31 ന് ഉച്ചയ്‌ക്ക് 2 വരെയാണ് ശുശ്രൂഷകൾ നടക്കുക . 9 വയസ്സുമുതൽ 12 വരെ പ്രായക്കാർക്ക് പ്രീ ടീൻസ് വിഭാഗത്തിലും 13 മുതൽ 17 വരെ പ്രായക്കാർക്ക് ടീനേജ് വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

> കൂടുതൽ വിവരങ്ങൾക്ക്:

> തോമസ് 07877508926.

ജോണി .07727 669529


Related Articles »