Youth Zone - 2024

അർജന്റീനയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് മൂന്നു പതിറ്റാണ്ട്: ഒരുക്കങ്ങളുമായി കാര്‍ളോയുടെ യുവജനങ്ങള്‍

പ്രവാചകശബ്ദം 16-12-2021 - Thursday

ബ്യൂണസ് അയേഴ്സ്: ദിവ്യകാരുണ്യ അത്ഭുതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ സ്ഥിതിചെയ്യുന്ന സാന്താ മരിയ ഇടവക. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ് മധ്യസ്ഥനായുള്ള മൗണ്ട് താബോർ എന്ന യുവജന സംഘടന കഴിഞ്ഞദിവസം തയ്യാറെടുപ്പുകളെ പറ്റി ചർച്ച ചെയ്യാൻ യോഗം ചേർന്നു. 1992 മെയ് മാസത്തിലും 1994 ജൂലൈ മാസവും, 1996 ഓഗസ്റ്റ് മാസവും സാന്താ മരിയ ഇടവകയിൽ ദിവ്യകാരുണ്യ അത്ഭുതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ അത്ഭുതങ്ങളുടെ ചരിത്രം കാർളോ അക്യൂട്ടിസ് തന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഡിസംബർ പതിനൊന്നാം തീയതി അക്യുട്ടിസിന്റെ ഒരു തിരുശേഷിപ്പ് ദേവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു. മൗണ്ട് താബോർ സംഘടനയുടെ യോഗത്തിൽ ഏതാണ്ട് അമ്പതോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്.

1992 മെയ് മാസം ഒന്നാം തീയതി ഇടവക ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യം നൽകാൻ നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാൾ വൈദികൻ വാഴ്ത്തിയ ഓസ്തിയുടെ ഏതാനും ഭാഗം വീണുകിടക്കുന്നതായി ശ്രദ്ധിച്ചു. ഇടവക വൈദികനെ വിവരം ധരിപ്പിച്ചപ്പോൾ അവ വെള്ളമുള്ള ഒരു പാത്രത്തിൽ ഇട്ട് സക്രാരിയിൽ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എഴു ദിവസങ്ങൾക്കുശേഷം സക്രാരി തുറന്നു നോക്കിയപ്പോൾ അവ രക്തത്തിന് സമാനമായ ചുവന്ന നിറത്തിൽ കാണപ്പെട്ടു.

1996ലും ഇതിനു സമാനമായി അഴുക്കു പറ്റിയ തിരുവോസ്തി സക്രാരിയിൽ വയ്ക്കുകയും പിന്നീട് അത് മാംസം പോലെ തോന്നിപ്പിക്കുന്ന ഒന്നായി മാറുകയും ചെയ്തു. അന്ന് അവിടുത്തെ കർദ്ദിനാൾ ആയിരുന്ന ഫ്രാൻസിസ് മാർപാപ്പ സംഭവത്തെ പറ്റി സഭാതലത്തിൽ അന്വേഷണം നടത്തിയിരുന്നു. 2000-ൽ തിരുവോസ്തിയില്‍ രക്തകോശങ്ങളായ ശ്വേതരക്താണുക്കൾ കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തി. ശാരീരികമായി പീഡനമേറ്റ ഒരാളുടെ ഹൃദയത്തിൻറെ ഭാഗമാണ് അവയെന്നും 2003ൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ നിന്നു ഗവേഷക സംഘം സ്ഥിരീകരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 24