News - 2024

നൈജീരിയന്‍ ബിഷപ്പിനെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നിരീക്ഷകനായി നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 20-12-2021 - Monday

റോം / അബൂജ: നൈജീരിയയിലെ അബിയ സ്വദേശിയും ആന്‍റിലെസിലെ അപ്പസ്തോലിക പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് നവാചുകുവിനെ ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം നിരീക്ഷകനായും അന്താരാഷ്‌ട്ര കുടിയേറ്റത്തിനുള്ള വിഭാഗത്തിന്റെ വത്തിക്കാൻ പ്രതിനിധിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. നിയമനമനുസരിച്ച്, 2022 മാർച്ചിന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭയിലെ പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കും.

തന്റെ മാതൃഭാഷയായ ഇഗ്ബോയ്ക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ആധുനിക ഹീബ്രു, അറബിക്, ലാറ്റിൻ, ഗ്രീക്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. നിലവില്‍ വത്തിക്കാനിലെ നിരീക്ഷകനായ ബിഷപ്പ് ഇവാൻ ജുർകോവിച്ചിനെ കാനഡയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് നിലവില്‍ സേവനം ചെയ്തുക്കൊണ്ടിരിക്കുന്ന ട്രിനിഡാഡ് ടൊബാഗോ, കരീബിയൻ, ആന്റിലെസ് എന്നിവിടങ്ങളിലെ മിഷന്റെ ചുമതലയിൽ തുടരും.


Related Articles »