Youth Zone - 2024

കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കര്‍ത്താവിനായി ശുശ്രൂഷ ചെയ്യാന്‍ ഈ നവവൈദികര്‍

സെബി മാളിയേക്കല്‍ 01-01-2022 - Saturday

തൃശൂർ: പൗരോഹിത്യത്തിന്റെ ബലിവേദിയിൽ യാഗമാകാൻ തൃശൂർ അതിരൂപതയിൽ നിന്നും ഇന്നു കാലെടുത്തുവയ്ക്കുന്നതു രണ്ടു പ്രഫഷണലുകൾ, കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിലിൽ നിന്നും പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ഫിഡൽ തച്ചിൽ സോഫ്റ്റ്വെയർ എൻജിനീയർ. ഇന്നു തന്നെ പൂങ്കുന്നം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ തോ മസ് കിടങ്ങനാകട്ടെ ഡോക്ടറും. കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ.

കുന്നംകുളം തച്ചിൽ തോംസൺ - ജോയ്സി ദമ്പതികളുടെ മകനായ ഫിഡലിന് അൾത്താരബാലനായതോടെയാണു വൈദികനാകാനുള്ള ആഗ്രഹം അങ്കുരിച്ചത്. ഗുരുവാ യൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് ജയിച്ചു വലപ്പാട് പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്ക് ചേർന്നു. തുടര്‍ന്നു ലാറ്ററൽ എൻട്രിയിലൂടെ കോയമ്പത്തൂർ തമിഴ്നാട് കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക് . പിന്നീട് നാലുവർഷക്കാലം ചെന്നൈ കോഗ്നിസെന്‍റ് കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി. ഇതിനിടെ എൻട്രൻസ് എഴുതി. കോഴിക്കോട് എൻഐടിയിൽ എംടെക് പ്രവേശനം നേടി. തുടർന്ന് ടിസി വാങ്ങി കർണാടകയിലെ സുരകൽ എൻഐടിയിൽ ചേർന്നു. രണ്ടാംവർഷമായപ്പോഴേക്കും വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെയാണു ഫിഡെൽ കുഞ്ഞു നാ.ളിലെ മോഹം വീട്ടിലറിയിച്ചത്.

കോളജിൽനിന്നും സ്ഥിരമായി സൈക്കിളിൽ കാമ്പസിനടുത്ത പള്ളിയിൽ ഇംഗ്ലീഷ് കുര്‍ബാന കാണാൻ പോയിരുന്ന ഫിഡൽ ഒരു ദിവസം കുർബാനയ്ക്കെത്തിയപ്പോൾ ദിവസവും ദിവ്യബലിയർപ്പിച്ചിരുന്ന വൈദികന്റെ യാത്രയയപ്പു സമ്മേളനം. തന്റെ സ്വന്തം കാമ്പസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ സലേഷ്യൻ സഭാംഗമായ ഫാ. ജോണി പതിനഞ്ചിൽ ആയിരുന്നു ആ വൈദികൻ. ഉടൻ അദ്ദേഹത്തെ പരിചയപ്പെടുകയും ആഗ്രഹം അറിയിക്കുകയുമായിരുന്നു. അങ്ങനെ സലേഷ്യൻ സഭ ബംഗളൂരു വിൻഷ്യൽ ഫാ. തോമസ് അഞ്ചുകണ്ടത്തെ ചെന്നുകാണുകയും ‘കം ആൻഡ് സീ പ്രോഗ്രാമിന്റെ ഭാഗമായി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ ആറുമാസ കാലം എം.സി.എക്കാർക്കു ക്ലാസെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഒടുവിൽ ഇരുപത്തിയൊന്നാമത്തെ വയസിൽ സെമിനാരിയിൽ. 10 വർഷത്തെ പഠനത്തിനുശേഷം ഇന്ന് പൗരോഹിത്യത്തിലേക്ക്. സഹോദരങ്ങൾ മഡോണ (അസി. പ്രഫസർ, ഫിഷറീസ് കോളജ്, മംഗളൂരു), ഏണസ്റ്റോ (എൻജിനിയർ, സൗദി അറേബ്യ).

പൂങ്കുന്നം കിടങ്ങൻ ഫ്രാൻസിസ് സേവ്യർ - ഷീല സേവ്യർ ദമ്പതികളുടെ മകനായ ഡീക്കൻ തോമസ് സേവ്യർ എൽകെജി മുതൽ പഠിച്ചതെല്ലാം ഇതരസംസ്ഥാനങ്ങളിലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജരായി വിരമിച്ച പിതാവിന്റെ ജോലിമൂലം ട്രിച്ചിയിലും വിജയവാഡയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഏഴാം ക്ലാ സ് മുതൽ അൾത്താരബാലനായിരുന്നു തോമസ്. പ്ലസ് വൺ പഠനത്തോടെയാണ് കേരളത്തിലെത്തിയത്. തുടർന്ന് എൻട്രൻസ് എഴുതി തൃശൂർ അമല മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. ഇക്കാലത്ത് ജീസസ് യൂത്തിൽ സജീവമായി. ഹൗസ് സർജൻസി വേളയിലാണു വൈദികനാകാൻ തീരുമാനിച്ചുറപ്പിച്ചത്.

രോഗീപരിചരണ തോടൊപ്പം അവരുടെ ആത്മീയ ശുശ്രൂഷകളും നടത്തിക്കൊടുക്കുകയെന്ന മോഹ.മാണ് ആതുരശുശ്രൂഷ പ്രേഷിത ദൌത്യമായി സ്വീകരിച്ച കമീലിയൻസ് കോൺഗ്രിഗേഷ ൻ ഞരഞ്ഞെടുക്കാൻ കാരണം. അങ്ങനെ 25-ാം വയസിൽ സെമിനാരിയിൽ ചേർന്ന തോമസ് മുപ്പത്തിയൊന്നാം വയസിൽ ഇന്നു പൗരോഹിത്യത്തിലേക്ക്തോമസ് പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ പിറ്റേന്ന്, അനുജനും ബംഗ ഇവിൽ എൻജിനീയറുമായ പോൾസൺ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യനിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പിതാവും എൽത്തുരു സെന്റ് അലോഷ്യസ് കോളജിലെ സെൽഫ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അക്കൌണ്ടന്‍റുമായ ഫ്രാൻസിസ് സേവ്യറും അമ്മ ഷീലയും.

മറ്റു സഹോദരങ്ങൾ: ഫ്രാൻസിസ് (ശാസ്ത്രജ്ഞൻ, അബുദാബി), ജോൺ (എൻജിനിയർ, കാനഡ).

Courtesy: Deepika

More Archives >>

Page 1 of 24