News

തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി വത്തിക്കാന്‍ കൗൺസിൽ ഇരുപത്തിയൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച

പ്രവാചകശബ്ദം 13-01-2022 - Thursday

തിരുസഭ പ്രബോധനങ്ങളും വിശ്വാസ സത്യങ്ങളും സമഗ്രമായി പഠിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഇരുപത്തിയൊന്നാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജനുവരി 15, 2022 ശനിയാഴ്ച ) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയൊന്നാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

മെത്രാന്മാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത് എന്തിനാണ്? സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരത്തിന്റെ അനന്യത എന്താണ്? മെത്രാന്‍മാരുടെ ത്രിവിധ ദൌത്യങ്ങള്‍ എന്താണ്? വിശ്വാസത്തിന്റെ അപ്രമാദിത്തം ഓരോ മെത്രാനുമുണ്ടോ? ഓരോ മെത്രാനും സ്വന്തം നിലയില്‍ അപ്രമാദിത്തം ഉണ്ടോ? മെത്രാന്‍മാര്‍ പഠിപ്പിക്കുന്നത് എല്ലാം സ്വീകരിക്കണമോ? തുടങ്ങീ അനവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അല്‍മായര്‍ക്കും തുടങ്ങീ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ക്ലാസില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും.

ZOOM LINK: ‍ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍

➧ Meeting ID: 864 173 0546 ➧ Passcode: 3040

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 728