Youth Zone - 2024

രാജ്യത്തെ പുരാതന കത്തോലിക്ക സര്‍വ്വകലാശാലയുടെ സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ്

പ്രവാചകശബ്ദം 20-01-2022 - Thursday

ജാവ: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ പുരോഗതിക്കായി നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യത്തെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ സര്‍വ്വകലാശാലക്ക് അഭിനന്ദനവുമായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ. ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടി ഒരു ദശകത്തിന് ശേഷം 1955-ല്‍ പടിഞ്ഞാറന്‍ ജാവയിലെ ബാന്‍ഡുങ്ങില്‍ യൂറോപ്യന്‍ മിഷ്ണറിമാരാല്‍ സ്ഥാപിതമായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലയുടെ 67-മത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജനുവരി 17-നായിരുന്നു സര്‍വ്വകലാശാലയുടെ വാര്‍ഷികാഘോഷം.

വിദ്യാഭ്യാസത്തിന്റേയും, മാനവ വിഭവശേഷിയുടേയും, രാഷ്ട്രപുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളുടേയും രൂപത്തില്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ ഒന്നായ പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ ചരിത്രത്തില്‍ വഹിച്ച നിര്‍ണ്ണായക പങ്കിന് നന്ദി അര്‍പ്പിക്കുകയാണെന്ന്

വിഡോഡോ പറഞ്ഞു. മികച്ച മാനവ വിഭവശേഷിയും, ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നവീകരണവും വഴി സര്‍വ്വകലാശാല ഇന്തോനേഷ്യയുടെ പരിവര്‍ത്തനത്തിന് ഇനിയും മികച്ച സംഭാവനകള്‍ നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന് പുറമേ വിദ്യാഭ്യാസ മന്ത്രി നാദിയം അന്‍വര്‍ മകരിമും പരിപാടിയില്‍ പങ്കെടുത്തു.

ബിഷപ്പ് പിയറി മാരിന്‍ അരന്റസ് ഒ.എസ്.സി, ബിഷപ്പ് പാടെര്‍നസ് നിക്കോളാസ് ജോവന്നസ് കോര്‍ണേലിയൂസ് ഗെയിസെ ഒ.എഫ്.എം യൂറോപ്യന്‍ മിഷ്ണറിമാരുടെ സ്മരണാര്‍ത്ഥം സര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മ്മിച്ചിട്ടുള്ള അരന്റസ്-ഗെയിസെ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിഡോഡോ നിര്‍വഹിച്ചു. പരിപാടിയില്‍ സംബന്ധിച്ചതിന് സര്‍വ്വകലാശാലയുടെ റെക്ടറായ മാങ്ങാദാര്‍ സിതുമോരാങ്ങ് ഇന്തോനേഷ്യന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകാര്‍ണോയും ആദ്യ വൈസ് പ്രസിഡന്റ് മഹമ്മദ് ഹട്ടായും ക്യാമ്പസ് സന്ദര്‍ശിച്ചിട്ടുള്ള കാര്യവും റെക്ടര്‍ പരാമര്‍ശിച്ചു. തത്വശാസ്ത്രമുള്‍പ്പെടെ 7 ഫാക്കല്‍റ്റികളാണ് പരാഹ്യാങ്ങന്‍ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഉള്ളത്. ബാന്‍ഡുങ്ങ് മെത്രാന്‍ അന്റോണിയൂസ് സുബിയാന്റോ ബുന്യാമിനാണ് സര്‍വ്വകലാശാലയുടെ ചെയര്‍മാന്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 25