Meditation. - June 2024

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവിതം നമ്മേ ഓര്‍മ്മപ്പെടുത്തുന്നത്...

സ്വന്തം ലേഖകന്‍ 29-06-2016 - Wednesday

''എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും'' (2 തിമോത്തിയോസ് 4:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 29

ഇന്നേ ദിവസം ആഗോള കത്തോലിക്ക സഭ വിശുദ്ധരായ പത്രോസിന്റേയും പൗലോസിന്റേയും ഓര്‍മ്മ തിരുനാളായി അനുസ്മരിക്കുന്നു. ക്രിസ്തുവിന്റെ കല്പനകള്‍ പാലിച്ചും അവിടുത്തെ രാജ്യത്തെ പറ്റി സുവിശേഷം പ്രഘോഷിച്ചും അവര്‍ ജീവന്റെ കിരീടം സ്വീകരിച്ചു. മരണദിനം അവര്‍ക്ക് പുതുജീവന്റെ ആരംഭമായിരുന്നു. അവിടുത്തെ വചനങ്ങള്‍ കൊണ്ടും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, മരണം കൊണ്ടുപോലും അവര്‍ ക്രിസ്തുവിനു സാക്ഷികളായി തീര്‍ന്നു. ക്രിസ്തുവിനെ മുറുകെ പിടിച്ച് അവിടുത്തെ വചനങ്ങള്‍ അനേകരിലേക്ക് എത്തിച്ച പത്രോസിന്റെ മരണം, ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ച് പിന്നീട് മാനസാന്തരപ്പെട്ട പൗലോസിന്റെ മരണം ഇവയെല്ലാം ഓരോ ക്രൈസ്തവനും ഏറെ ചിന്തിക്കേണ്ട വിഷയങ്ങളാണ്. യേശുവിലുള്ള ആഴമായ വിശ്വാസത്തെ മുറുകെ പിടിച്ച്, മരണം വരെ അവിടുത്തേക്കായി ജീവിക്കുവാന്‍ ഈ വിശുദ്ധര്‍ അവരുടെ ജീവിതം വഴിയായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.6.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »