News - 2024

ആന്റണി തറേക്കടവിലച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രൂപതകള്‍

പ്രവാചകശബ്ദം 29-01-2022 - Saturday

ചങ്ങനാശ്ശേരി: ദേവാലയത്തിനുള്ളില്‍ നടത്തിയ പ്രസംഗത്തിന്റെപേരില്‍ പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ തലശ്ശേരി അതിരൂപതയിലെ വൈദികനായ ഫാ. ആന്റണി തറേക്കടവിലച്ചന് പിന്തുണയുമായി വിവിധ രൂപതകള്‍. ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹ വും നേരിടുന്ന ഗുരുതരഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പുനല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാ നുള്ള ഒരുശ്രമവും അംഗീകരിക്കാനാവില്ലായെന്നും വൈദികന് എല്ലാവിധ പിന്‍തുണയും ഐക്യദാര്‍ഢ്യവും ജാഗ്രതാസമിതി പ്രഖ്യാപിക്കുകയാണെന്നും ചങ്ങനാശേരി അതിരൂപത പ്രസ്താവിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ല. ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും അവഹേ ളിച്ചു സംസാരിക്കുകയും പൗരോഹിത്യ - സന്യസ്ത ജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ സിനിമകള്‍ക്കോ എതിരേ സ്വമേധയാ യാതൊരുനടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ്, ഇത്തരം ആരോപണങ്ങള്‍ക്കെതിരേ മറുപടി പറയുക മാത്രംചെയ്ത ബഹു. തറേക്കടവിലച്ചനെതിരേ,, കലാപത്തിന് ആഹ്വാനംചെയ്തു എന്നപേരില്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ ബഹു. അച്ചന്‍ യാതൊരുവിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടി ല്ലെന്നുള്ളതും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങള്‍ക്കു മറുപടിപറയുകയും ജാഗ്രത പുലര്‍ ത്തേണ്ട മേഖലകളെ ഓര്‍മ്മിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബഹു. അച്ചന്റെ പ്രസംഗം ശ്രവി ക്കുന്ന ഏവര്‍ക്കും സുവ്യക്തമാണ്. അതിനാല്‍ ബഹു. അച്ചനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെ ന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അതിരൂപത പ്രസ്താവിച്ചു.

കേരളത്തിന്റെ പൊതുസമൂഹവും ക്രൈസ്തവസമുദായവും നേരിടുന്ന ഗൗരവതരമായ പ്രതിസന്ധികളെയും ഭീഷണികളെയും തുറന്നുകാട്ടി സംസാരിച്ച റവ. ഡോ. ആന്റണി തറേക്കടവിലിനെതിരേ സ്വമേധയാ കേസെടുത്ത പോലീസ് നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് മാനന്തവാടി രൂപതയും പ്രസ്താവനയില്‍ അറിയിച്ചു. അപകടസൂചനകളെ മുൻ നിർത്തി സംസാരിച്ച വൈദികന്റെ നിലപാടിനെ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ പിന്തുണച്ചുകൊണ്ടാണ് തലശ്ശേരി അതിരൂപത പ്രസ്താവനകൾ ഇറക്കി യത്. രാജ്യത്തിന്റെ നിയമസംവിധാനത്തോടും മതേതരമൂല്യങ്ങളോടും കൂറു പുലർത്തിക്കൊണ്ടാണ് അതിരൂപതയുടെ പത്രക്കുറിപ്പുകൾ എന്നത് വ്യക്തമാ ണ്. വൈദികന്റെ പ്രസംഗം യാതൊരു വിധത്തിലുമുള്ള കലാപ ആഹ്വാനങ്ങളും നല്കുന്നില്ല എന്നത് വസ്തുതയായിരിക്കേ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് തികച്ചും അനാവശ്യമാണ്.

വിശ്വാസപരിശീലനത്തിന്റെ ഭാഗമായി ഒരു മതവിഭാഗത്തിലെ അംഗങ്ങ ൾക്ക് മാത്രമായി ആ മതവിഭാഗത്തിന് ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മി ക്കപ്പെട്ടിരിക്കുന്ന ഓഫീസുകളിലും കെട്ടിടങ്ങളിലും വെച്ച് നടത്തുന്ന പരിശീല നപരിപാടികളിലെ പ്രസംഗങ്ങൾ പൊതു ഇടത്തിലെതെന്നു വ്യാഖ്യാനിച്ച് കേസു കൾ എടുക്കുന്നത് തെറ്റായ നടപടിയാണ്. ഒരു മതവിഭാഗത്തിലെ ആളുകൾക്ക് ഹലാൽ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ എന്ന് പഠിപ്പിക്കുന്നതിനുള്ള അവകാ ശത്തിന് തുല്യമാണ് അത്തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് മറ്റൊരു മത വിശ്വാസിക്ക് നിലപാടെടുക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള അവകാശം. ഇത്തരത്തിൽ ഒരാളുടെ അവകാശത്തെ ശരിയായും അതേ വിഷയത്തിൽ മറ്റൊ രാളുടെ അവകാശത്തെ തെറ്റായും വ്യാഖ്യാനിച്ചു കേസുകൾ എടുക്കുന്ന നിയമ പാലകരുടെ രീതി ശരിയല്ല. അത് മതപരവും നിയമപരവുമായ വിവേചനമാണ്.

ക്രൈസ്തവവിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും അപഹസിക്കുമ്പോൾ അത്തരക്കാർക്കെതിരേ ചെറുവിരലനക്കാത്ത നിയമസംവിധാനങ്ങൾ വൈദികനെതിരേ കേസെടുക്കുന്നതിന് തിടുക്കം കൂട്ടുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്. ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ പോലീസിന് സർക്കാർ നിർദ്ദേശം നല്കണം. സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയെ മുൻനിർത്തി ബഹു. ആന്റണിയച്ചൻ പറഞ്ഞ വസ്തുതാപരമായ എല്ലാക്കാര്യ ങ്ങളെയും മാനന്തവാടിരൂപതയുടെ പൊതുകാര്യ-ജാഗ്രതാ സമിതി പിന്തുണയ്ക്കുന്നുവെന്ന് രൂപത പ്രസ്താവിച്ചു. വിവിധ രൂപതകളുടെ യുവജന പ്രസ്ഥാനങ്ങള്‍ ഡോ. ആന്റണി തറേക്കടവിലച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രംഗത്തുവന്നിരിന്നു.


Related Articles »