News - 2024

അരിസോണയിലെ പൈശാചിക കോണ്‍ഫറന്‍സിനെതിരെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്

പ്രവാചകശബ്ദം 12-02-2022 - Saturday

അരിസോണ: അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് സാത്താൻ ടെംപിളില്‍വെച്ച് 'സാത്താൻ കോൺ' എന്ന വാർഷിക കോൺഫറൻസ് നടത്തുന്ന പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്. നേരത്തെ സ്കോട്സ്ഡെയിൽ സിറ്റി കൗൺസിലിലെ മീറ്റിങ്ങിൽവെച്ച് പൈശാചിക ആരാധനയ്ക്ക് വേണ്ടി സാത്താൻ ആരാധകർ ആഗ്രഹിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോൾ നടത്താൻ പോകുന്ന കോൺഫറൻസിനുള്ള അപേക്ഷ സിറ്റി കൗൺസിലിനു വേണ്ടി അവർ സമർപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ഫിനിക്സ് രൂപത അധ്യക്ഷനായ ബിഷപ്പ് തോമസ് ഓംസ്റ്റെഡാണ് രംഗത്തെത്തിയിരിക്കുന്നത്.

സ്കോട്സ്ഡെയിലിൽ തങ്ങൾ സാമൂഹികബന്ധങ്ങൾ ആരംഭിക്കുമെന്ന് സാത്താൻ പുരോഹിതനും ലോക്കൽ മെമ്പറുമായ ചാലിസ് ബ്ലൈറ്റ് പറഞ്ഞു. ഇതിനെതിരെ ഒരു ആത്മീയ പോരാട്ടത്തിന് ഒരുമിച്ച് ചേരണമെന്ന് ബിഷപ്പ് തോമസ് ഓംസ്റ്റെഡ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും പകരം പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ത്യാഗ പ്രവൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിൽ വിഭാഗീയതയും ചിന്താ കുഴപ്പവും സൃഷ്ടിക്കുന്നതിന് സാത്താൻ നടത്തുന്ന വിഫല ശ്രമങ്ങളെ ചെറുക്കാൻ ഏറ്റവും നല്ല ആത്മീയ ആയുധങ്ങൾ ഇവയാണെന്നും അദ്ദേഹം പറഞ്ഞു.


Related Articles »