Events - 2024

"ഞാനും എന്റെ കുടുംബവും" സെഹിയോൻ യുകെയുടെ ആദ്യ ശനിയാഴ്ച്ച വചന സൗഖ്യ ശുശൂഷ ഇന്ന് വൈകിട്ട് 7 മുതൽ

ബാബു ജോസഫ് 05-03-2022 - Saturday

കുടുംബ പ്രേഷിതദൗത്യ നിർവ്വഹണത്തിലൂടെ "കുടുംബം ഒരു ദേവാലയം " എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയിൽ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാർത്ഥ സുവിശേഷവാഹകരാകുകയെന്ന കർത്തവ്യം നിർവ്വഹിക്കുവാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയിൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകർ ഈ ശുശ്രൂഷയിൽ പങ്കെടുക്കും.

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

www.sehionuk.org എന്ന ലിങ്കിൽ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യിൽ സൂം പ്ലാറ്റ്‌ ഫോമിലും ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.


Related Articles »