News - 2024

ഈജിപ്തില്‍ കോപ്റ്റിക് വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 12-04-2022 - Tuesday

കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് വൈദികന്‍ കുത്തേറ്റു കൊല്ലപ്പെട്ടു. അലെക്സാണ്ട്രിയായിലെ വെര്‍ജിന്‍ മേരി ആന്‍ഡ്‌ മാര്‍ ബൌലോസ് ദേവാലയത്തിലെ മുഖ്യപുരോഹിതനായ ഫാ. അര്‍സാനിയോസ് വദീദാണ് കൊല്ലപ്പെട്ടത്. കൊലപാതകിയായ അറുപതുകാരനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.. കടല്‍ത്തീര പാതയിലൂടെ നടക്കുമ്പോഴാണ് അര്‍സാനിയോസ് വദീദ് കൊല്ലപ്പെട്ടതെന്നു 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ്'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മൃതസംസ്കാര ചടങ്ങുകള്‍ നടന്നു.

കൊലപാതകം ഇസ്ലാമിന്റെ പഠനങ്ങള്‍ക്കു വിരുദ്ധമാണെന്നും രാജ്യത്ത് വിഭാഗീയത വളർത്താൻ മാത്രമേ ഉപയോഗിക്കപ്പെടുള്ളൂവെന്നും ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയ്യിബ് പറഞ്ഞു. കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, റമദാന്‍, ഈസ്റ്റര്‍ കാലത്ത് ഈജിപ്തിലെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന ഭീഷണികളെയാണ് ഈ കൊലപാതകം എടുത്തു കാട്ടുന്നതെന്നു അമേരിക്ക ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ പ്രസിഡന്റായ ജെഫ് കിംഗ് പറഞ്ഞു.

ക്രിസ്തുമസ്സ്, ഈസ്റ്റര്‍ തുടങ്ങിയ പുണ്യ കാലങ്ങളില്‍ ഈജിപ്തിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് പതിവാണെന്നും, ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നവരെ മാനസികവിഭ്രാന്തിയുള്ളവരായി വരുത്തിത്തീര്‍ക്കുന്ന പ്രവണത ഈജിപ്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്യന്‍ ജനസംഖ്യയുടെ പത്തു ശതമാനത്തോളമാണ് കോപ്റ്റിക് ക്രൈസ്തവര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »