News - 2024

റഷ്യൻ പാത്രിയാർക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച ഫ്രാന്‍സിസ് പാപ്പ റദ്ദാക്കി

പ്രവാചകശബ്ദം 23-04-2022 - Saturday

റോം: റഷ്യൻ ഓർത്തഡോക്സ് സഭാതലവൻ പാത്രിയാർക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി ഫ്രാൻസിസ് മാർപാപ്പ. ഈ ഘട്ടത്തിലെ കൂടിക്കാഴ്ച ആശയക്കുഴപ്പം വർദ്ധിപ്പിക്കാന്‍ മാത്രമേ ഉതകുവെന്നു അർജന്‍റീനിയന്‍ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു. രണ്ടുമാസമായി തുടരുന്ന സംഭവവികാസങ്ങൾ കൂടിക്കാഴ്ച നീട്ടിവയ്ക്കാൻ നിർബന്ധിതമാക്കിയെന്ന് റഷ്യൻ ഓർത്തഡോക്സ് ചർച്ച് മാധ്യമവിഭാഗവും പറഞ്ഞു. കൂടുതൽ അനുയോജ്യമായ സമയത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും ഓർത്തഡോക്സ് നേതൃത്വം അറിയിച്ചു.

റഷ്യ യുക്രൈന് നേരെ നടത്തുന്ന അധിനിവേശത്തിനും ക്രൂരമായ ആക്രമണങ്ങളുടെ നടുവിലും പാത്രിയാർക്കീസ് കിറില്‍ നിശബ്ദത പാലിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. റഷ്യന്‍ ഭരണകൂടത്തില്‍ പോലും ശക്തമായ സ്വാധീനമുള്ള നേതാവാണ് പാത്രിയാർക്കീസ് കിറില്‍. ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണാൻ റഷ്യൻ സർക്കാരിനോട് പാത്രിയാര്‍ക്കീസ് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യൻ മെത്രാൻ സമിതികളുടെ കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ച് നേരത്തെ രംഗത്തുവന്നിരിന്നു. അയര്‍ലണ്ട്, പോളണ്ട്, ജര്‍മ്മനി അടക്കമുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ മെത്രാന്മാരും യുദ്ധം അവസാനിപ്പിക്കുവാന്‍ ശ്രമം നടത്തണമെന്ന പാത്രിയാർക്കീസ് കിറിലിനോട് ആവശ്യപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »