Faith And Reason - 2024

സമാധാനത്തിന് വേണ്ടി അനുദിനം ജപമാല ചൊല്ലുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

പ്രവാചകശബ്ദം 02-05-2022 - Monday

റോം: റഷ്യ- യുക്രൈനുമേല്‍ നടത്തുന്ന അധിനിവേശങ്ങളില്‍ വീണ്ടും ദുഃഖം പ്രകടിപ്പിച്ചും സമാധാനത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ മെയ് 1ന് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തോട് സംസാരിച്ചപ്പോഴാണ് അനുദിന ജപമാലയര്‍പ്പണത്തിന് ആഹ്വാനം ചെയ്തത്. ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന മാസത്തിന് ഇന്ന് തുടക്കമിടുന്നു. സമാധാനത്തിനായി മെയ് മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളെയും എല്ലാ സമൂഹങ്ങളെയും ക്ഷണിക്കാൻ താന്‍ ആഗ്രഹിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

യുക്രേനിയൻ ജനതയുടെയും പ്രത്യേകിച്ച് ദുർബലരുടെയും പ്രായമായവരുടെയും കുട്ടികളുടെയും ദുരിതങ്ങളെക്കുറിച്ച് ഓർത്ത് ഏറെ ദുഃഖമുണ്ട്. കുട്ടികളെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്യുന്ന ഭയാനകമായ റിപ്പോർട്ടുകൾ പോലും പുറത്തുവരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. തന്റെ ചിന്തകൾ ദൈവമാതാവിന്റെ നഗരം ആയ മരിയുപോൾ നഗരത്തിലേക്കാണ് പോകുന്നത്. അത് ക്രൂരമായി ബോംബെറിഞ്ഞ് നശിപ്പിക്കപ്പെട്ടുവെന്നും റഷ്യയുടെ നിയന്ത്രണത്തിലുള്ള നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ തുറക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

മനുഷ്യരാശിയുടെ ഭയാനകമായ പിന്മാറ്റത്തിനിടയിൽ സമാധാനം യഥാർത്ഥത്തിൽ അന്വേഷിക്കപ്പെടുന്നുണ്ടോയെന്ന് ആശ്ചര്യപ്പെടുകയാണ്. നമുക്ക് സംവാദത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കാം! . അതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് പുടിൻ യുക്രൈന്‍ അധിനിവേശത്തിന് ഉത്തരവിട്ടപ്പോൾ, മരിയുപോളിൽ 400,000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നു. എന്നാല്‍ അധിനിവേശത്തിന് പിന്നാലെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും പലായനം ചെയ്തു, 100,000 പേർ ഇപ്പോഴും റഷ്യൻ സേനയുടെ ദിവസേനയുള്ള ബോംബാക്രമണത്തെത്തുടർന്ന് പൂർണ്ണമായും നശിച്ച നഗരത്തിലെ ഭൂഗർഭ അറയില്‍ തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »