Youth Zone

ലോക യുവജന സംഗമത്തിന് ജോൺ പോൾ പാപ്പയും കാര്‍ളോ അക്യുട്ടിസും ഉൾപ്പെടെ 13 മധ്യസ്ഥർ

പ്രവാചകശബ്ദം 20-05-2022 - Friday

ലിസ്ബണ്‍: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ പ്രഖ്യാപിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മദിനമായിരുന്ന മെയ് 18നു ലിസ്ബൺ പാത്രിയാർക്കീസ് കർദ്ദിനാൾ മാനുവൽ ക്ലെമന്റേയാണ് 13 മധ്യസ്ഥ വിശുദ്ധരുടെ പേരുകൾ പുറത്തുവിട്ടത്. പട്ടികയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാർളോ അക്യുട്ടിസും ഉൾപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമാണ് സംഗമത്തിന്റെ 'അതിവിശിഷ്ട മധ്യസ്ഥ' യെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതൽ ആറാം തീയതി വരെയാണ് ലോക യുവജന സംഗമം നടക്കുന്നത്.

വിശുദ്ധ ഡോൺ ബോസ്കോ, വിശുദ്ധ ജോൺ ബ്രിട്ടോ, വിശുദ്ധ വിൻസെന്റ് ഓഫ് സർഗോസ, പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ ബർത്തലോമിയോ, വാഴ്ത്തപ്പെട്ട ജൊവാന ഓഫ് പോർച്ചുഗൽ, വാഴ്ത്തപ്പെട്ട ജോവോ ഫെർണാണ്ടസ്, വാഴ്ത്തപ്പെട്ട മരിയ ക്ലാര ഡെൽ നിനോ ജീസസ് എന്നിവരാണ് ശേഷിക്കുന്ന മധ്യസ്ഥ വിശുദ്ധര്‍. 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോകയുവജന സംഗമത്തിന് തുടക്കമിടുന്നത്. ഓരോ തവണയും പതിനായിരകണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ നാളുകൾ പിന്നിടുമ്പോൾ പുതിയ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാനുളള അവസരമാണ് ലോക യുവജന സംഗമം നൽകുന്നതെന്ന് മുഖ്യ സംഘാടകരിൽ ഒരാളായ ഫാ. അമേരിക്കോ മാനുവൽ ആൽവസ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. സാധാരണയായി മൂന്നുവർഷം ഇടവിട്ടാണ് ലോക യുവജന സംഗമം ക്രമീകരിക്കുന്നത്. 2022 ഓഗസ്റ്റ് മാസം നടത്താനിരുന്ന യുവജനങ്ങളുടെ സംഗമം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് വത്തിക്കാൻ മാറ്റിവെച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »