Faith And Reason - 2024

പരിശുദ്ധാത്മാവിന്റെ ആഗമനം സ്മരിക്കുന്ന പരമ്പരാഗത പ്രദക്ഷിണത്തിൽ പങ്കെടുത്ത് ബ്രസീലിയൻ ജനത

പ്രവാചകശബ്ദം 02-06-2022 - Thursday

ഗോയിയാസ്: പരിശുദ്ധാത്മാവിന്റെ ആഗമനം അനുസ്മരിക്കുന്ന പരമ്പരാഗത ഫോളിയ ഡോ ഡിവിനോ എസ്പിരിതോ സാന്തോ പ്രദക്ഷിണത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്ന് ബ്രസീലിലെ ഗോയിയാസ് സംസ്ഥാനത്തെ വിശ്വാസികൾ. ഒന്‍പത് ദിവസമാണ് സമാധാനത്തിന്റെയും, വിശ്വാസത്തിന്റെയും സന്ദേശവുമായി കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ പ്രദക്ഷിണം കടന്നുപോകുന്നത്. ചുവപ്പും, വെള്ളയും നിറങ്ങളിലുള്ള ചെറിയ കൊടികളുമായി കുതിരപ്പുറത്താണ് ഏകദേശം മുന്നൂറോളം വരുന്ന വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. ക്രിസ്തുവിന്റെ കുരിശിലെ ബലിയ്ക്കു ശേഷം പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരുടെമേൽ ഇറങ്ങി വന്നതിന്റെ അനുസ്മരണമായിട്ടാണ് പ്രദക്ഷിണം.

പോർച്ചുഗീസുകാരാണ് ബ്രസീലിലേക്ക് ഈ പാരമ്പര്യം കൊണ്ടുവന്നത്. പ്രദക്ഷിണത്തിന്റെ ഭാഗമായി പങ്കെടുക്കുന്നവർ ഗാനങ്ങൾ ആലപിക്കുകയും, പോർച്ചുഗീസ് കോളനിവാഴ്ചയുടെ സമയത്തെ കഥകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ബ്രസീലിയൻ നൃത്തകലയും ആഘോഷങ്ങളുടെ ഭാഗമാണ്. വിവിധങ്ങളായ നിയോഗങ്ങളുമായി ഇതില്‍ പങ്കുചേരുന്ന വിശ്വാസികൾ ദൈവത്തോട് അനുഗ്രഹങ്ങൾക്കും, അത്ഭുതങ്ങൾക്കും വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരുമ്പോള്‍, അവിടുത്തെ കൃഷി സ്ഥലങ്ങളുടെ ഉടമസ്ഥരാണ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »