Arts - 2024

ജെറുസലേമിലെ കുരിശിന്റെ വഴി പാത ഇനി തീർത്ഥാടകർക്ക് കൂടുതൽ സഞ്ചാരയോഗ്യം

പ്രവാചകശബ്ദം 13-06-2022 - Monday

ജെറുസലേം: പത്തു വർഷങ്ങൾ നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കര്‍ത്താവിന്റെ കാല്‍വരി യാത്ര ഉള്‍പ്പെടുന്ന കുരിശിന്റെ വഴിയുടെ പാത ഉൾപ്പെടെയുള്ള പഴയ ജെറുസലേം നഗരം തീർത്ഥാടകർക്ക് കൂടുതൽ സഞ്ചാര യോഗ്യമാക്കി മാറ്റി. കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടർന്ന് കുരിശിന്റെ വഴി പാതയിലെ അവസാനത്തെ ഭാഗത്തിന്റെ നിർമാണപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചുവെന്ന് അധികൃതര്‍ പറയുന്നു. 6.5 മില്യൺ ഡോളറിന്റെ ബൃഹത്തായ പദ്ധതിയിലെ ആദ്യത്തെ 2.5 മൈലുകള്‍ പൂർത്തിയാക്കാൻ നിരവധി വർഷങ്ങളാണ് എടുത്തത്.

ചരിത്രപരമായ പ്രദേശമായതിനാല്‍ അതീവ ശ്രദ്ധയോടെ കൈക്കാര്യം ചെയ്യേണ്ട സ്ഥലമായതിനാല്‍ നിർമാണപ്രവർത്തനങ്ങൾക്ക് ഇത്രയും സമയം എടുത്തത്. പഴയ ജെറുസലേം നഗരവും, മതിലുകളും യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത് ആയതിനാൽ അവിടെ താമസിക്കുന്നവരുടെയും, സന്ദർശകരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് മാറ്റങ്ങൾക്കു വേണ്ടി വളരെ ശ്രദ്ധയോടെ പദ്ധതി തയ്യാറാക്കേണ്ടി വന്നുവെന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഈസ്റ്റ് ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റിയുടെ വക്താവ് ഗുരാ ബർഗർ പറഞ്ഞു. ടൂറിസം മന്ത്രാലയം, പൈതൃക മന്ത്രാലയം, ജെറുസലേം മുൻസിപ്പാലിറ്റി, ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി, ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റി, ഈസ്റ്റ് ജറുസലേം ഡെവലപ്മെന്റ് അതോറിറ്റി എന്നിവ സംയുക്തമായാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. നടപ്പാതയുടെ നിർമ്മാണം, കടകളുടെയും മറ്റും പ്രവേശനകവാടത്തിന്റെ നവീകരണം, ശുചിമുറികളുടെ നിർമ്മാണം തുടങ്ങിയവയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നത്. മിനി ആംബുലൻസുകൾ, മാലിന്യവുമായി പോകുന്ന ചെറിയ വണ്ടികൾ അടക്കമുള്ളവയ്ക്ക് എളുപ്പത്തിൽ കടന്നു പോകാൻ സാധിക്കുന്ന വിധത്തിൽ പാതകളുടെ നിർമ്മാണം നടത്തിയത് വിശുദ്ധ നാട്ടില്‍ താമസിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമാകും.

അസസിബിൾ ജെഎൽഎം ഓൾഡ് സിറ്റി എന്ന പേരിൽ ഒമ്പത് ഭാഷകളിലായി സഞ്ചാരയോഗ്യമായ വഴി തീർത്ഥാടകർക്ക് വ്യക്തമാക്കി കൊടുക്കുന്ന മാപ്പുകൾ ഉൾപ്പെടുന്ന ഒരു ആപ്ലിക്കേഷനും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. 95 ശതമാനം നഗര ഭാഗം ഇപ്പോൾ സഞ്ചാര യോഗ്യമാക്കി മാറ്റിയതിനാൽ അടിസ്ഥാന സൗകര്യങ്ങളെ പറ്റി വിദഗ്ധരുമായി തുടർച്ചയായി സമ്പർക്കം നടത്തുന്നുണ്ടെന്ന് ഗുരാ ബർഗർ വിശദീകരിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »