Meditation. - July 2024

ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍....

സ്വന്തം ലേഖകന്‍ 12-07-2023 - Wednesday

''നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതു മൂലം എല്ലാവരും അറിയും'' (യോഹന്നാന്‍ 13:35).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 12

ലോകമെമ്പാടുമുള്ള ആഗോളസഭയില്‍ ക്രിസ്തുവിന്റെ പ്രതിനിധിയായി നില്‍ക്കുമ്പോള്‍ ക്രിസ്തു നേരിട്ട് വി. പത്രോസിനോട് ആവശ്യപ്പെട്ടത് ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. വിശുദ്ധ പത്രോസിന്റെ സ്ഥാനം വഹിക്കേണ്ട വ്യക്തികള്‍ ദൈവ സ്‌നേഹത്തിന്റെ നിയോഗമാണ് തിരഞ്ഞെടുക്കുന്നത്. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, അവന്‍ ''കുഞ്ഞാടുകള്‍'' എന്നും ''അജഗണം'' എന്നും വിളിച്ചിരുന്ന ക്രൈസ്തവ വിശ്വാസികളെ നയിക്കുവാന്‍ സ്‌നേഹം കൊണ്ടല്ലാതെ സാധ്യമല്ല. തന്റെ അയല്‍ക്കാരനോടു ആഴമായ സ്നേഹം നാം വെച്ചു പുലര്‍ത്തുമ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവര്‍ തിരിച്ചറിയുകയുള്ളൂ.

ഈ കല്പന പാലിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുവാനാണ് ഞാന്‍ ഓരോ സന്ദര്‍ശനം വഴിയും ലക്ഷ്യമിടുന്നത്. അത്യാഡംബരത്തില്‍ ജീവിക്കുന്നവരേയും, ഉപജീവനത്തിന് വേണ്ട് മഹാദുരിതങ്ങള്‍ തരണം ചെയ്യാന്‍ പാടുപെടുന്നവരേയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെപ്പറ്റി സംസാരിക്കാനും, ആ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു; ആ ദൌത്യത്തിനായി നിങ്ങളെയും ക്ഷണിക്കുന്നു. തന്മൂലം അവര്‍ വിശ്വാസത്തിലേക്ക് വരികയും രക്ഷപ്രാപിക്കുകയും ചെയ്യട്ടെ. ആഡംമ്പര പൂര്‍ണ്ണമായ ജീവിതത്തിനു വേണ്ടി ആഗ്രഹിക്കുന്ന ഈ ലോകത്തിലെ ഹതഭാഗ്യവാന്മാര്‍ക്ക്, ക്രിസ്തുവിന്റെ ദൗത്യം പരമാവധി എത്തിക്കാന്‍ നാം കൂടുതല്‍ പരിശ്രമിക്കേണ്ടിരിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫവേല ദോസ് അലഹദോസ്, 7.7.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »