Faith And Reason - 2025

ദിവ്യകാരുണ്യ അത്ഭുതം നടന്ന സ്ഥലത്ത് ദേവാലയം പണിയാനുളള ക്യാമ്പയിനെ പിന്തുണച്ച് പെറുവിലെ പ്രമുഖ നടൻ

പ്രവാചകശബ്ദം 12-08-2022 - Friday

ലിമ: ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ദിവ്യകാരുണ്യ അത്ഭുതം നടന്ന സ്ഥലത്ത് ദേവാലയം പണിയാനുള്ള ക്യാമ്പയിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ ചലച്ചിത്രതാരം കാർലോസ് അൽവാരസ് രംഗത്തെത്തി. ചികലായോ രൂപതയാണ് ക്രൂസൈഡ് ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപ്പെടുന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. സിയുഡാഡ് ഇതനിൽവെച്ച് , 1649 ജൂൺ രണ്ടാം തീയതിയും, അതേ വർഷം തന്നെ ജൂലൈ 22നും ഉണ്ണിയേശുവിന്റെ രൂപം ദിവ്യകാരുണ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്.

സിയുഡാഡ് ഇതനിൽ നിന്ന്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അത്ഭുതത്തിന്റെ ചരിത്രം വിവരിച്ച കാർലോസ് അൽവാരസ് ദേവാലയം പണിയാനുള്ള സഹായം നൽകാൻ പെറുവിലെ ജനങ്ങളോട് അഭ്യർത്ഥന നടത്തിയത്. ഉണ്ണിയേശുവിന്റെ അത്ഭുതം പട്ടണത്തെ ഉജ്വലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വർഷങ്ങൾക്കു മുന്‍പ് നടന്ന അത്ഭുതത്തിന് വത്തിക്കാന്‍റെ ഔദ്യോഗിക അംഗീകാരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് രൂപതയുടെ മെത്രാനായ റോബർട്ട് പ്രീവോസ്റ്റ്. അത്ഭുതത്തിന്റെ ചരിത്രവും, ഇരുപതിനായിരം ആളുകളുടെ സാക്ഷ്യവും അടങ്ങിയ രേഖകൾ 2019-ല്‍ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയിരുന്നു. പ്രാദേശിക സർക്കാർ നൽകിയ ഭൂമിയിൽ ദേവാലയം പണിയുമെന്ന് ഈ മാസമാണ് അധികൃതർ പ്രഖ്യാപിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »