News

ദേവാലയങ്ങള്‍ക്കും പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണം അന്വേഷിക്കണം: യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം

പ്രവാചകശബ്ദം 14-01-2023 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: മാതാവിന്റെ ഉദരത്തില്‍വെച്ച് തന്നെ ക്രൂരമായി കൊലചെയ്യപ്പെടുന്നതില്‍ നിന്നും കുരുന്നു ജീവനുകളെ സംരക്ഷിക്കുവാനും, അമ്മമാരെയും, കുടുംബങ്ങളെയും സഹായിക്കുവാനും നിലകൊള്ളുന്ന പ്രോലൈഫ് കേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, സംഘടന കേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരെ സമീപകാലത്ത് നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ‘ഹൗസ് റെസല്യൂഷന്‍ 1233’ പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റിറ്റീവ്സ് പാസാക്കി. പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും, സംഘടനകള്‍ക്കും, ദേവാലയങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍, അലംകോലമാക്കല്‍, നശിപ്പിക്കല്‍ തുടങ്ങിയ ജീവന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇക്കഴിഞ്ഞ ബുധനാഴ്ച പാസാക്കിയ പ്രമേയം ശക്തമായി അപലപിക്കുന്നുണ്ട്.

ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മൈക്ക് ജോണ്‍സനാണ് ഹൗസ് റെസല്യൂഷന്‍ 1233 സഭയില്‍ അവതരിപ്പിച്ചത്. ജീവന്റെ വിശുദ്ധിയേക്കുറിച്ചും, ഗര്‍ഭവതികളായ സ്ത്രീകളേയും, കുരുന്നു ജീവനുകളേയും, കുടുംബങ്ങളേയും സഹായിക്കുന്നതില്‍ പ്രോലൈഫ് കേന്ദ്രങ്ങളും, സംഘടനകളും, ദേവാലയങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രമേയത്തില്‍ പറയുന്നുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുവാനും, പ്രോലൈഫ് കേന്ദ്രങ്ങളുടെയും, സംഘടനകളുടെയും, ദേവാലയങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും പ്രമേയം ബൈഡന്‍ ഭരണകൂടത്തോടാവശ്യപ്പെടുന്നു. 209-നെതിരെ 222 വോട്ടുകള്‍ക്കാണ് ഈ പ്രമേയം പാസായത്. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് 2022 ജൂണിലാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിധിയെത്തുടര്‍ന്നാണ് അമേരിക്കയില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. കേസിന്റെ വിധി ചോര്‍ന്ന 2022 മെയ് മുതല്‍ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കെതിരെ നൂറോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കത്തോലിക്ക ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കെതിരെ 56 ആക്രമണങ്ങള്‍ നടന്നപ്പോള്‍, ദേവാലയങ്ങള്‍ക്കെതിരെ 33 ആക്രമണങ്ങളാണ് നടന്നത്. ബുധനാഴ്ചത്തെ പ്രമേയത്തില്‍ മുപ്പതോളം ആക്രമണ സംഭവങ്ങളെ കുറിച്ചാണ് പറയുന്നതെങ്കിലും, ഇവ തടയുന്നതില്‍ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ജീവന്റെ മൂല്യത്തെ ഇല്ലാതാക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ സമയത്ത് ജീവന് വേണ്ടി പോരാടുന്ന ഓരോ അമേരിക്കക്കാരേയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നമ്മുക്കുണ്ടെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി പ്രസ്താവിച്ചു. അമേരിക്കയിലുടനീളം ഏതാണ്ട് മൂവായിരത്തോളം പ്രഗ്നന്‍സി കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 8 ലക്ഷത്തിലധികം കുരുന്നു ജീവനുകളെ രക്ഷിക്കുവാന്‍ ഈ പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2019-ല്‍ മാത്രം ഏതാണ്ട് 26.6 കോടി ഡോളറാണ് ഇവര്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ അബോര്‍ഷന്‍ ശ്രമത്തെ അതിജീവിച്ച കുരുന്നുകള്‍ക്കുള്ള വൈദ്യ പരിപാലനം ഉറപ്പാക്കുന്ന “ദി ബോണ്‍ എലൈവ് അബോര്‍ഷന്‍ സര്‍വൈവേഴ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ്” എന്ന ഒരു പ്രോലൈഫ് ബില്ലും സഭ പാസാക്കിയിരുന്നു.

Tag: U.S. House passes resolution condemning attacks on pro-life centers and churches, Chhattisgarh christian attack, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »